
അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഒരു എഞ്ചിനിൽ നിന്നും തീ ഉയരുന്നത് കണ്ടതിന് പിന്നാലെയാണ് വിമാനം അബുദാബി വിമാനത്താവളത്തിൽ തിരികെ ഇറക്കിയതെന്ന് വൃത്തങ്ങൾ ഇന്ത്യ ടുഡേയോട് പറഞ്ഞു.
പുലർച്ചെ ഒരു മണിക്ക് അബുദാബിയിൽ നിന്ന് പുറപ്പെട്ട വിമാനം പുലർച്ചെ രണ്ടരയോടെ അബുദാബിയിൽ തന്നെ തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. വിമാനത്തിന്റെ ഒന്നാം നമ്പർ എൻജിനിലാണ് പറന്നുയർന്ന ഉടൻ തീ കണ്ടത്.
Post Your Comments