'സുകുമാരക്കുറുപ്പ് പോയിട്ട് കാലം എത്രയായി, പിടിച്ചോ?'; എകെജി സെന്റര്‍ ആക്രമണത്തില്‍ പ്രതികരണവുമായി ഇ പി ജയരാജന്‍
NewsKerala

‘സുകുമാരക്കുറുപ്പ് പോയിട്ട് കാലം എത്രയായി, പിടിച്ചോ?’; എകെജി സെന്റര്‍ ആക്രമണത്തില്‍ പ്രതികരണവുമായി ഇ പി ജയരാജന്‍

കണ്ണൂര്‍: എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രതികളെ പൊലീസ് പിടികൂടാത്തതുമായി ബന്ധപ്പെട്ട ചോദ്യത്തിന് പിടികിട്ടാപ്പുള്ളി സുകുമാരക്കുറപ്പിനെ പരാമര്‍ശിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ മറുപടി. ‘സുകുമാരക്കുറിപ്പ് പോയിട്ട് കാലം എത്രയായി, പിടിച്ചോ? പലരും മാറിമാറി ഭരിച്ചില്ലേ? എത്രയെത്ര കേസുകളുണ്ട് ഇങ്ങനെ. എകെജി സെന്റര്‍ ആക്രമണം പൊലീസ് നല്ലനിലയില്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.’- അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘പിന്നെല കക്കാന്‍ പഠിക്കുന്നവര്‍ക്കറിയാം നേലാനും. അത് വടക്കേ മലബാറിലുള്ള ശൈലിയാണ്. ഇത്തരത്തിലുള്ള കൃത്യം നിര്‍വഹിക്കുന്നവര്‍ രക്ഷപെടാനുള്ള വഴികളും സ്വീകരിക്കും. സ്വീകരിച്ചിട്ടുണ്ടാകും. പൊലീസിന്റെ ശക്തി, ബുദ്ധിപരമായ കഴിവ്, ശാസ്ത്ര സാങ്കേതിക വിദ്യകള്‍ ഇതെല്ലാം ഉപയോഗിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Post Your Comments

Back to top button