ട്രോളര്‍മാര്‍ക്ക് ചാകരയുമായി ഇ.പി. ജയരാജന്‍
NewsKerala

ട്രോളര്‍മാര്‍ക്ക് ചാകരയുമായി ഇ.പി. ജയരാജന്‍

കണ്ണൂര്‍: ലോകം കാല്‍പന്ത് കളിയുടെ ആവേശത്തിലമരാന്‍ തയാറെടുക്കുമ്പോള്‍ ട്രോളന്മാര്‍ക്ക് ചാകരയുമായി സിപിഎം നേതാവ് ഇ.പി. ജയരാജന്‍. തന്റെ ഇഷ്ടടീം അര്‍ജന്റീനയ്ക്ക് വേണ്ടി മെസി കപ്പുയര്‍ത്തും എന്നുദ്ദേശിച്ച ജയരാജന്‍ പക്ഷേ പറഞ്ഞപ്പോള്‍ നാക്കുപിഴ സംഭവിച്ചു.

‘ മേഴ്‌സി ഈ വര്‍ഷം കപ്പ് കൊണ്ടേ പോരൂ, മേഴ്‌സി പറഞ്ഞ വാക്ക് അയാള്‍ പാലിക്കും’ എന്നാണ് ജയരാജന്‍ പറഞ്ഞത്. ഒരു മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജയരാജന് നാക്ക് പിഴച്ചത്. ഫുട്‌ബോള്‍ ലോകകപ്പുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രത്യേക ലോകകപ്പ് പരിപാടിയിലെ നാക്കുപിഴ എന്തായാലും ട്രോളന്മാര്‍ ഏറ്റെടുത്ത് വൈറലാക്കി കഴിഞ്ഞു.

ലോകകപ്പ്, കോപ്പ അമേരിക്ക ഒക്കെ വരുമ്പോള്‍ അര്‍ജന്റീനയുടെ വലിയ ആരാധകനായ എം.എം. മണിയോടൊപ്പം ചേര്‍ന്ന് ബ്രസീലിനെ ട്രോളി തന്റെ ടീമിനെ പിന്തുണയ്ക്കാന്‍ ഇഷ്ടപ്പെടുന്ന ജയരാജന്‍ ഇപ്പോഴുള്ള രാഷ്ട്രീയക്കളിയില്‍ താന്‍ ഫോര്‍വേഡ് ആയിട്ടാണ് കളിക്കുന്നതെന്നും എതിരാളികളുടെ കോര്‍ട്ടില്‍ കയറിയുള്ള ‘ കടന്നടിക്കല്‍” ആണ് തന്റെ ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു.

മേഴ്‌സി എന്റെ അമ്മയായിരുന്നു, എന്റെ സഹോദരി ആയിരുന്നു, അവളെന്റെ ഭാര്യയായിരുന്നു, എന്റെ എല്ലാമെല്ലാമായിരുന്നു തുടങ്ങിയ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. കോമഡി സിംഹമേ എങ്ങനെ ഇങ്ങനെയൊക്കെ പറയാന്‍ സാധിക്കുന്നു എന്നും ആളുകള്‍ ചോദിക്കുന്നുണ്ട്.

Related Articles

Post Your Comments

Back to top button