ഇ പി ജയരാജന്റെ ആത്മകഥ; ‘ഇതാണെന്റെ ജീവിതം’നാളെ മുഖ്യമന്ത്രി കണ്ണൂരിൽ പ്രകാശനം ചെയ്യും

ഇ പി ജയരാജന്റെ ആത്മകഥ ‘ഇതാണെന്റെ ജീവിതം’നാളെ മുഖ്യമന്ത്രി കണ്ണൂരിൽ പ്രകാശനം ചെയ്യും. വൈകിട്ട് നാലുമണിക്ക് കണ്ണൂര്‍ ടൗണ്‍സ്‌ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കഥാകൃത്ത് ടി.പത്മനാഭന് കൈമാറിയാണ് പുസ്തകം പ്രകാശനം ചെയ്യുക. ചടങ്ങിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടകസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ആറുപതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയജീവിതത്തിലേക്കുള്ള തിരിഞ്ഞുനോട്ടമാണ് ഇ.പി.യുടെ ആത്മകഥയായ ‘ഇതാണെന്റെ ജീവിത’ത്തിന്റെ ഇതിവൃത്തം. ‘മാതൃഭൂമി ബുക്‌സ്’ ആണ് പ്രസാധകര്‍. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എ, ഗോവ മുന്‍ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള, ‘മാതൃഭൂമി’ മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍, സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിക്കും.
Tag: EP Jayarajan’s autobiography; ‘This is my life’ to be released by the Chief Minister in Kannur tomorrow



