രാജ്യത്തെ ക്ലിയറിംഗ് കോര്‍പറേഷനുകള്‍ വിലക്കി യൂറോപ്യന്‍ യൂണിയന്‍
NewsNationalBusiness

രാജ്യത്തെ ക്ലിയറിംഗ് കോര്‍പറേഷനുകള്‍ വിലക്കി യൂറോപ്യന്‍ യൂണിയന്‍

ന്യൂഡല്‍ഹി: രാജ്യത്തെ ക്ലിയറിംഗ് കോര്‍പറേഷനുകള്‍ക്ക് യൂറോപ്യന്‍ യൂണിയന്റെ വിലക്ക്. യൂറോപ്യന്‍ യൂണിയന്റെ ധനവിപണി റെഗുലേറ്ററായ യുറോപ്യന്‍ സെക്യൂരിറ്റീസ് ആന്‍ഡ് മാര്‍ക്കറ്റ്സ് അതോറിറ്റി (ഇഎസ്എംഎ) രാജ്യത്തെ ആറ് ക്ലിയറിങ് കോര്‍പറേഷനുകളുടെ അംഗീകാരം പിന്‍വലിച്ചു.

ക്ലിയറിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ഇന്ത്യന്‍ ക്ലിയറിംഗ് കോര്‍പറേഷന്‍, എന്‍എസ്ഇ ക്ലിയറിംഗ് കോര്‍പറേഷന്‍, മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് ക്ലിയറിംഗ്, ഇന്ത്യ ഇന്റര്‍നാഷണല്‍ ക്ലിയറിംഗ് കോര്‍പറേഷന്‍, എന്‍എസ്ഇ ഐഎഫ്എസ് സി ക്ലിയറിംഗ് കോര്‍പറേഷന്‍ എന്നിവയുടെ അംഗീകാരമാണ് ഇഎസ്എംഎ റദ്ദാക്കിയത്. പ്രത്യാഘാതം രൂക്ഷമാകാതിരിക്കാന്‍ തീരുമാനം നടപ്പാക്കുന്നത് 2023 ഏപ്രില്‍ 30വരെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ഏപ്രില്‍ 30നുശേഷം യൂറോപ്യന്‍ ബാങ്കുകള്‍ക്ക് രാജ്യത്തെ ഈ സ്ഥാപനങ്ങളുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കേണ്ടതായിവരും. അതേസമയം, പ്രശ്നം പരിഹിക്കാന്‍ രാജ്യത്തെ ക്ലിയറിംഗ് ഹൗസുകള്‍ ശ്രമങ്ങള്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ), സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി), ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റര്‍ അതോറിറ്റി(ഐഎഫ്എസ് സിഎ) എന്നിവയ്ക്കും ഇഎസ്എംഎയുടെ വിലക്ക് ബാധകമാണ്.

കറന്‍സി, കമ്മോഡിറ്റി, ഇക്വിറ്റി വിപണികളില്‍ ഇടപാട് നടത്തുന്നതിന് ഇഎസ്എംഎയുടെ നിയന്ത്രണത്തിലുള്ള യൂറോപ്പിലെ ബാങ്കുകള്‍ക്ക് ഇതോടെ വിലക്ക് ബാധകമാകും. രാജ്യത്തെ വിപണികളില്‍ സജീവമായി ഇടപെടുന്ന ബിഎന്‍പി പാരബാസ്, ഡോയ്ചെ, സൊസൈറ്റി ജനറല്‍ തുടങ്ങിയ ബാങ്കുകള്‍ക്കും നിയന്ത്രണം വരും. യൂറോപ്യന്‍ മാര്‍ക്കറ്റ് ഇന്‍ഫ്രാസ്ട്രെക്ചര്‍ റെഗുലേഷന്റെ ചില വ്യവസ്ഥകള്‍ പാലിക്കാത്തിന്റെ പേരിലാണ് അംഗീകാരം പിന്‍വലിച്ചതെന്ന് ഇഎസ്എംഎയുടെ പ്രസ്താവനയില്‍ പറയുന്നു.

Related Articles

Post Your Comments

Back to top button