HealthLife StyleNewsWorld

രണ്ട് യോനിയുമായി എവ്‌ലീന്‍: ഒന്ന് സ്വകാര്യ ആവശ്യത്തിനും മറ്റേത് ജോലി ചെയ്യുന്നതിനും, ലൈഗീക ജീവിതം ഏറെ ആസ്വാദകരം

അസ്ട്രലിയ: മുപ്പത്തൊന്നുകാരിയായ എവ്‌ലീന്‍ ഇപ്പോള്‍ രണ്ടാമതും അമ്മയാകാന്‍ പോകുന്ന സന്തോഷത്തിലാണ്. എന്നാല്‍ എവ്‌ലീന്‍ ഒരു സാധാരണ സ്ത്രീയല്ല. മറിച്ച് രണ്ട് യോനികളും രണ്ട് ഗര്‍ഭ പാത്രവുമാണ് എവ്‌ലീന് ഉള്ളത്. പ്രായപ്പൂര്‍ത്തിയായപ്പോഴാണ് തനിക്കുള്ള പ്രത്യേകത എവ്‌ലീന്‍ മനസിലാക്കുന്നത്. എന്നാല്‍ നാണക്കേട് മൂലം എവ്‌ലീന്‍ ഇക്കാര്യം ആരോടും പറഞ്ഞില്ല. എന്നാല്‍ തനിക്ക് ഒരു പ്രണയം ഉണ്ടായിരുവന്നുവെന്നും അത് തകര്‍ന്നതോടെ താന്‍ സെക്‌സ് വര്‍ക്കിന് ഇറങ്ങിയെന്നും എവ്‌ലീന്‍ പറയുന്നു. എന്നാല്‍ പിന്നിട് തന്റെ ഒരു സ്ഥിരം കസ്റ്റമറായ ഒരു ഗൈനക്കോളജിസ്റ്റാണ് തന്നെ രക്ഷപ്പെടുത്തിയത്. തന്റെ ശാരീരികമായ പ്രത്യകതകള്‍ മനസിലാക്കിയ അയാള്‍ എനിക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. ഇതൊടൊപ്പം തന്നെ ചികിത്സിക്കാനും തയാറായി.

എന്നാല്‍ വിശദമായ പരിശോധനയില്‍ എവ്‌ലീന്റെ ഗര്‍ഭപാത്രത്തിന് കുഞ്ഞിനെ വഹിക്കാനുള്ള ശേഷിയില്ലന്ന് മനസിലായി. പിന്നെ ഇതിന് വേണ്ടിയുള്ള ചികിത്സകളായി. ചികിത്സ പൂര്‍ത്തിയായതോടെ കൃത്രിമ മാര്‍ഗത്തിലൂടെ ഗര്‍ഭണിയാകുന്നതാണ് നല്ലതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. എന്നാല്‍ ഡോക്ടര്‍മാരെ ഞെട്ടിച്ചു കൊണ്ടാണ് എവ്‌ലീന്‍ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കിയത്. ആഗ്രഹം പോലെ സ്വാഭാവികമായ ലൈംഗിക ബന്ധത്തിലൂടെ തന്നെ എവ്‌ലീന്‍ ഗര്‍ഭിണിയാവുകയായിരുന്നു.രണ്ട് യോനിയുള്ളതിനാല്‍ മറുപിളളയും മറ്റും പുറത്തുവരുന്നത് പ്രയാസകരമാണെന്ന് വ്യക്തമായതാേടെ സിസേറിയന്‍ നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

തനിക്ക് രണ്ട് യോനികള്‍ ഉള്ളതിനാല്‍ ഒരെണ്ണം സ്വകാര്യ ആവശ്യത്തിനും മറ്റേത് ജോലിക്കുമായിട്ടാണ് ഉപയോഗിക്കുന്നത്. എഴുവര്‍ഷത്തോളം സ്വതന്ത്രമായി ലോകമെമ്പാടും സഞ്ചരിച്ചു.

രണ്ട് യോനികള്‍ ഉള്ളതിനാല്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആര്‍ത്തവ സമയത്ത് രണ്ട് ടാംപണുകള്‍ ഉപയോ?ഗിക്കണം. ഗൈനക്കോളജിസ്റ്റിനെ സന്ദര്‍ശിക്കുമ്പോള്‍ ഇടയ്ക്കിടെ രണ്ട് യോനികളും എസ്ടിഡി പരിശോധനയ്ക്ക് വിധേയമാകുമെന്നും അവര്‍ പറഞ്ഞു. ഓരോ യോനിയിലെയും ലൈംഗികത വളരെ വ്യത്യസ്തമായി അനുഭവപ്പെടുന്നു. രണ്ട് യോനികള്‍ ഉള്ളത് കൊണ്ട് ലൈംഗിക ജീവിതം വളരെ രസകരമായാണ് അനുഭവപ്പെടുന്നതെന്നും എവ്‌ലീന്‍ പറഞ്ഞു. സെക്‌സ് ഇന്‍ഡസ്ട്രിയിലാണ് എവ്‌ലീന്‍ ജോലി ചെയ്യുന്നത്.

തന്റെ പ്രതിശ്രുത വരന്‍ ടോമാണ് രണ്ടാമതും കുഞ്ഞ് വേണമെന്ന് തുറന്ന് പറഞ്ഞതെന്നും അവര്‍ പറയുന്നു. 2020 ലാണ് വീണ്ടും ആദ്യം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ഉയര്‍ന്ന അപകടസാധ്യതയുള്ള ഗര്‍ഭധാരണമാകാം ഇതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. നിരവധി തവണ സ്‌കാന്‍ ചെയ്തു. ‘didelphic uterus’ എന്ന അവസ്ഥയാണ് എവ്ലീന്‍ ബാധിച്ചത്. രണ്ട് ഗര്‍ഭപാത്രങ്ങളും ചിലപ്പോള്‍ രണ്ട് യോനികളും ഉണ്ടാകുന്ന ഒരു തരം വൈകല്യമാണിത്.

Related Articles

Back to top button