വിവാഹദിവസം പോലും ബോഡിഷെയിമിങ്ങ് നേരിടേണ്ടി വന്നു- മഞ്ജിമ മോഹന്‍
NewsEntertainment

വിവാഹദിവസം പോലും ബോഡിഷെയിമിങ്ങ് നേരിടേണ്ടി വന്നു- മഞ്ജിമ മോഹന്‍

നടൻ ഗൗതം കാർത്തിക്കുമായുള്ള വിവാഹ ശേഷം സാമൂഹികമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾക്ക് വലിയ തോതിലുള്ള ബോഡി ഷെയിമിങ്ങ് കമൻ്റുകളാണ് നടി മഞ്ജിമ മോഹൻ നേരിട്ടത്.തുടര്‍ന്നാണ് ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതികരണവുമായി മഞ്ജിമ രംഗത്തെത്തിയത്. വിവാഹ ദിവസം പോലും ബോഡിഷെയിമിങ്ങ് നേരിടേണ്ടി വന്നു. എന്റെ ശരീരത്തിൽ ഞാൻ സന്തുഷ്ടയാണ്.

ഭാരം കുറയ്ക്കണമെന്ന് തോന്നിയാല്‍ എനിക്ക് അത് സാധിക്കുമെന്നും എനിക്കറിയാം. എന്റെ ജോലിയുമായി ബന്ധപ്പെട്ട് എനിക്ക് ശരീരഭാരം കുറയ്‌ക്കേണ്ടി വന്നാല്‍ ഞാന്‍ അതു ചെയ്യുക തന്നെ ചെയ്യും. ഇതൊക്കെ എന്നെ മാത്രം ബാധിക്കുന്ന വിഷയങ്ങളാണ്. മറ്റുള്ളവർ അതോർത്ത് ആശങ്കപ്പെടേണ്ട ആവശ്യമില്ല, മഞ്ജിമ കൂട്ടിച്ചേർത്തു.

മലയാളത്തിന്റെ പ്രിയബാലതാരമായി വന്ന് തെന്നിന്ത്യന്‍ നായികയായി തിളങ്ങിയ താരമാണ് മഞ്ജിമ. ഛായാഗ്രാഹകനായ വിപിന്‍ മോഹന്റെ മകളായ മഞ്ജിമ ഒരു വടക്കന്‍ സെല്‍ഫിയിലൂടെയാണ് നായികയായി അരങ്ങേറുന്നത്. തമിഴ്‌നടന്‍ കാര്‍ത്തിക്കിന്റെയും രാഗിണിയുടേയും മകനായ ഗൗതം കാര്‍ത്തിക് കടല്‍ എന്ന മണിരത്‌നം ചിത്രത്തിലൂടെയാണ് സിനിമാലോകത്തെത്തുന്നത്.

Related Articles

Post Your Comments

Back to top button