വരാനിരിക്കുന്നത് വൻ കൊവിഡ് വ്യാപന സാഹചര്യം, എല്ലാവരും സെൽഫ് ലോക‌്ഡൗൺ പാലിക്കണം.

തിരുവനന്തപുരം / തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കൊവിഡ് നിരക്ക് ഉയരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.
തിരഞ്ഞെടുപ്പിന് ശേഷം വരാനിരിക്കുന്നത് വൻ കൊവിഡ് വ്യാപന സാഹചര്യമാണെന്നും അത് മുൻ നിർത്തി ആശുപത്രികൾക്കും പൊലീ സിനും ആരോഗ്യപ്രവർത്തകർക്കും നിർദ്ദേശം നൽകിയതായും ആരോഗ്യമന്ത്രി അറിയിക്കുകയുണ്ടായി.
എല്ലാവരും സെൽഫ് ലോക‌്ഡൗൺ പാലിക്കണം. അത്യാവശ്യകാ ര്യങ്ങൾക്കല്ലാതെ പുറത്ത് പോകരുതെന്നും പ്രായമായവരും കുട്ടി കളും വീടുകളിൽ തന്നെ തുടരണമെന്നും പറഞ്ഞ മന്ത്രി കൊവിഡ് വ്യാപനത്തോടൊപ്പം മരണനിരക്കിലും വർദ്ധനവുണ്ടാകുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. മുൻപ് ലോക്‌ഡൗൺ മാറ്റിയപ്പോൾ രോഗനിരക്ക് കുത്തനെ ഉയർന്നിരുന്നു. അതിനെക്കാളും അധികമായ രോഗവ്യാപന സാദ്ധ്യതയാണ് ഇപ്പോൾ കണക്കുകൂട്ടുന്നതെന്ന് കെ.കെ.ശൈലജ അറിയിച്ചു. കൊവിഡ് ചട്ടലംഘനം നടത്തിയതിന് ഇന്നലെ തിരുവനന്തപുരത്തെ പോത്തീസ് അടച്ചുപൂട്ടിയ നടപടിയിൽ ജില്ലാ ഭരണകൂടത്തിന് അനുകൂലമായി മന്ത്രി പ്രതികരിച്ചു. ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യമാണ് പോത്തീസിൽ നടന്നതെന്നും വില കുറച്ച് വിൽക്കാം. എന്നാൽ കൊവിഡ് മാനദണ്‌ഡങ്ങൾ പാലിച്ച് വേണമായിരുന്നു അവയെന്നും മന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമായാൽ സാമ്പത്തികശേഷിയുളളവർ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞിട്ടുണ്ട്.