ഐബി മുന്‍ ഉദ്യോഗസ്ഥന്റെ മരണം കൊലപാതകം തന്നെ: രണ്ട് പേര്‍ അറസ്റ്റില്‍
NewsNational

ഐബി മുന്‍ ഉദ്യോഗസ്ഥന്റെ മരണം കൊലപാതകം തന്നെ: രണ്ട് പേര്‍ അറസ്റ്റില്‍

ബംഗളൂരു: ഇന്റലിജന്‍സ് ബ്യൂറോ മുന്‍ ഉദ്യോഗസ്ഥര്‍ ആര്‍.കെ. കുല്‍ക്കര്‍ണിയെ (82) കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കഴിഞ്ഞദിവസം സായാഹ്ന നടത്തത്തിനിറങ്ങിയ കുല്‍ക്കര്‍ണിയെ പിന്നില്‍ നിന്ന് വന്ന വാഹനം ഇടിക്കുകയായിരുന്നു.

മൈസൂര്‍ യൂണിവേഴ്‌സിറ്റി മാനസഗാംഗോത്രി കാമ്പസില്‍ വച്ചായിരുന്നു വാഹനമിടിച്ചത്. ആദ്യം സാധാരണ അപകടമാണെന്ന് പോലീസ് ധരിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കാറിടിച്ചത് മനഃപൂര്‍വമാണെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

Related Articles

Post Your Comments

Back to top button