മുന്‍ ക്രിക്കറ്റ് താരം അരുണ്‍ ലാല്‍ വീണ്ടും വിവാഹിതനായി; വിവാഹം ആദ്യ ഭാര്യയുടെ അനുമതിയോടെ, 66-കാരന്റെ ജീവിതസഖി 38-കാരി

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ അരുണ്‍ലാല്‍ ദീര്‍ഘകാല സുഹൃത്തും അധ്യാപികയുമായ ബുള്‍ബുള്‍ സാഹയെ വിവാഹം കഴിച്ചു. കൊല്‍ക്കത്തയിലായിരുന്നു ചടങ്ങുകള്‍. കഴിഞ്ഞ കുറേ നാളുകളായി ഇരുവരും ഡേറ്റിംഗിലായിരുന്നു. തുടര്‍ന്ന് കഴിഞ്ഞമാസം നിശ്ചയം നടത്തി. ആദ്യ ഭാര്യ റീനയുമായുള്ള ബന്ധം പിരിഞ്ഞശേഷം 66-കാരനായ അരുണ്‍ലാലിന്റെ രണ്ടാം വിവാഹമാണിത്.
രോഗങ്ങള്‍ അലട്ടുന്ന റീനയെ പരിപാലിക്കാന്‍ അവര്‍ക്കൊപ്പമാണ് ലാലിന്റെ താമസമെന്നും പറയപ്പെടുന്നു. മിഡ്-ഡെയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ആദ്യ ഭാര്യയുടെ സമ്മതത്തോടെയാണ് അരുണ്‍ ലാല്‍ സാഹയെ ജീവിത സഖിയാക്കിയത്. സാഹയ്ക്കൊപ്പം ആദ്യ ഭാര്യയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനും അരുണ്‍ ലാല്‍ ആലോചിക്കുന്നതായാണ് വിവരം.
കൊല്‍ക്കത്തയിലെ സ്കൂളില്‍ അധ്യാപികയായി ജോലി ചെയ്യുന്ന സാഹയ്ക്ക് ലാലിനെക്കാള്‍ 28 വയസ് കുറവാണ്. സാഹ പങ്കുവച്ച മെയ് രണ്ടിന് നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം വൈറലായി.