മുന്‍ ഭാര്യയുടെ പല്ല് അടിച്ച് തെറിപ്പിച്ചു; ഭര്‍ത്താവിന് 50,000 ദിര്‍ഹം പിഴ
NewsWorld

മുന്‍ ഭാര്യയുടെ പല്ല് അടിച്ച് തെറിപ്പിച്ചു; ഭര്‍ത്താവിന് 50,000 ദിര്‍ഹം പിഴ

മുൻ ഭാര്യയെ മർദ്ദിച്ച കേസിൽ അബുദാബി സ്വദേശിക്ക് 50,000 ദിർഹം പിഴ ശിക്ഷ. മർദ്ദനത്തിൽ പരുക്കേറ്റ യുവതിക്ക് നഷ്ടപരിഹാരം നൽകാൻ പ്രതി ബാധ്യസ്ഥനാണെന്ന ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയുടെ മുൻ വിധി അബുദാബി സിവിൽ അപ്പീൽ കോടതി ശരിവച്ചു.

സ്‌ക്രൂഡ്രൈവര്‍ കൊണ്ടാണ് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ യുവതിക്ക് പല്ലുകള്‍ നഷ്ടമായി. നഷ്ടപരിഹാരമായി 300,000 ദിര്‍ഹം നല്‍കണമെന്നാവശ്യപ്പെട്ട് യുവതി മുന്‍ ഭര്‍ത്താവിനെതിരെ കേസ് നല്‍കിയിരുന്നു. വിവാഹിതരായിരിക്കെ തന്നെ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് മുഖത്തും ശരീരഭാഗങ്ങളിലും അടിച്ചുവെന്നും പെട്ടിയില്‍ അടച്ചെന്നും യുവതി ആരോപിച്ചു.

മര്‍ദ്ദനത്തില്‍ യുവതിക്ക് നഷ്ടപരിഹാരമായി 50,000 ദിര്‍ഹം നല്‍കണമെന്ന് സിവില്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി നേരത്തെ വിധിച്ചിരുന്നു. എന്നാല്‍, ഈ വിധിക്കെതിരെ ഇരുവരും കോടതിയെ സമീപിച്ചു. മുന്‍ ഭാര്യക്ക് 16,000 ദിര്‍ഹം താല്‍ക്കാലിക നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്ന് യുവാവ് ചൂണ്ടിക്കാട്ടി. നഷ്ടപരിഹാര തുക ചെറുതാണെന്നും ഇത് 300,000 ദിര്‍ഹമായി വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് യുവതി പിന്നീട് കോടതിയെ സമീപിച്ചത്.

Related Articles

Post Your Comments

Back to top button