ഓണം സ്‌പെഷ്യല്‍ പരിശോധനയുമായി എക്‌സൈസ് വകുപ്പ്: 164 ലിറ്റര്‍ വാഷ് കണ്ടെടുത്തു
KeralaCrime

ഓണം സ്‌പെഷ്യല്‍ പരിശോധനയുമായി എക്‌സൈസ് വകുപ്പ്: 164 ലിറ്റര്‍ വാഷ് കണ്ടെടുത്തു

മലപ്പുറം: വ്യാജമദ്യ നിര്‍മാണവും വില്‍പ്പനയും തടയാന്‍ ഓണം സ്‌പെഷ്യല്‍ പരിശോധനയുമായി എക്‌സൈസ് വകുപ്പ്. നിലമ്പൂര്‍ ആലൊടി വനഭൂമിയില്‍ കഴിഞ്ഞ ദിവസം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി. പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 164 ലിറ്റര്‍ വാഷ് കണ്ടെടുത്തു.
സംഭവത്തില്‍ കേസെടുത്ത് പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി. മൂന്നിടങ്ങളില്‍ കുഴികളില്‍ പ്ലാസ്റ്റിക് ഷീറ്റിലും കുടങ്ങളിലും അടക്കം ചെയ്ത രീതിയിലായിരുന്നു വാഷ് കണ്ടെത്തിയത്. മദ്യവില വര്‍ധിച്ച സാഹചര്യത്തില്‍ ഓണം മുന്നില്‍ കണ്ട് വ്യാജമദ്യ നിര്‍മാണം വര്‍ധിക്കാനുള്ള സാധ്യതയൂള്ളതിനാലാണ് വനമേഖലകളിലും പുഴയോരങ്ങളിലും എക്‌സൈസ് പരിശോധന ഊര്‍ജിതമാക്കിയിരിക്കുന്നത്.

Related Articles

Post Your Comments

Back to top button