ആവേശക്കളി; ഇന്ത്യ- ഓസ്‌ട്രേലിയ ട്വന്റി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം
Sports

ആവേശക്കളി; ഇന്ത്യ- ഓസ്‌ട്രേലിയ ട്വന്റി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

മൊഹാലി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ ട്വന്റി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ട്വന്റി20 ലോകകപ്പിലേക്കുള്ള തയ്യാറെടുപ്പെന്ന നിലയില്‍ ഇരു ടീമിനും പരമ്പര നിര്‍ണായകമാണ്. മൊഹാലി ബിന്ദ്ര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി ഏഴിനാണ് മത്സരം ആരംഭിക്കുക. ഓസ്‌ട്രേലിയക്കായി വിവിധ ട്വന്റി20 ലീഗുകളില്‍ കളിച്ച സൂപ്പര്‍ താരം ടിം ഡേവിഡ് കളത്തിലിറിങ്ങിയേക്കും. ട്വന്റി20യില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ഇത്തവണയും ശക്തമായ ടീമിനെയാണ് അണിനിരത്തുന്നത്.

ഏകദിന ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചതിനു ശേഷം ആരോന്‍ ഫിഞ്ചിന്റെ ആദ്യ മത്സരമാണ് ഇത്. മറുവശത്ത് ഇന്ത്യന്‍ ടീമില്‍ സര്‍പ്രൈസുകളില്ല. ഋഷഭ് പന്തോ ദിനേശ് കാര്‍ത്തികോ എന്നതും അശ്വിനോ അക്‌സറോ എന്നതുമാവും ചോദ്യം. ട്വന്റി20 ലോകകപ്പ് ടീമില്‍ സ്റ്റാന്‍ഡ്‌ബൈ താരമായി ഉള്‍പ്പെട്ട ദീപക് ചഹാര്‍ ഓസ്‌ട്രേലിയക്കെതിരെ കളിക്കും. ലോകകപ്പിലെ മറ്റൊരു സ്റ്റാന്‍ഡ്‌ബൈ താരമായ മുഹമ്മദ് ഷമിയ്ക്ക് കോവിഡ് ബാധിച്ചതിനാല്‍ ഉമേഷ് യാദവും ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ ടീമിലിടം നേടി.

Related Articles

Post Your Comments

Back to top button