GulfKerala NewsNews

പ്രവാസി മലയാളിയുടെ ജോലി പോകും: 21 മേഖലകളില്‍ സ്വദേശി വത്കരണം

സൗദി: പ്രവാസികളായ മലയാളികള്‍ക്ക് തിരിച്ചടി നല്‍കി കൊണ്ട് സൗദിയില്‍ സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍ വന്നു. മലയാളികള്‍ ഉള്‍പ്പടെ നിരവധിയാളുകള്‍ ജോലി ചെയ്തിരുന്ന 21 തസ്തികളാണ് സൗദിയില്‍ സ്വദേശി വത്കരിച്ചത്. കഴിഞ്ഞ സെപ്തംബറില്‍ ഇത് സംബന്ധിച്ചു പ്രഖ്യാപനം ഉണ്ടായിരുന്നു. ഈ പ്രഖ്യാപനമാണ് ഇപ്പോള്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.

സൗദിയിലെ മാനവ വിഭവ ശേഷി മന്ത്രാലയം മന്ത്രി അഹമ്മദ് അല്‍റാജിഹിയാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഇത്തരത്തില്‍ സ്വദേശി വത്കരണം പൂര്‍ത്തിയാകുന്നതോടെ നിരവധി മലയാളി ജോലിക്കാാരുടെ ജോലിയാണ് ഇത് മൂലം നഷ്ടമാകുന്നത്.


മാര്‍ക്കറ്റിംഗ്, അഡ്വര്‍ടൈസിംഗ്, ഫോട്ടോഗ്രാഫി, പബ്ലിഷിംഗ് മേഖലകളില്‍ ഭാഗികമായും, സെക്രട്ടറി, ഡാറ്റാഎന്‍ട്രി, ട്രാന്‍സ്ലേറ്റര്‍, സ്റ്റോര്‍ കീപ്പിംഗ് മേഖലകളില്‍ സമ്പൂര്‍ണ്ണ സ്വദേശിവല്‍ക്കരണവുമാണ് പ്രാബല്യത്തില്‍ വന്നത്.

നാലില്‍ അധികം ജീവനക്കാരുള്ള സ്ഥാപനങ്ങളിലാണ് ഈ നിയമം ബാധകമാകുന്നത്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സ്വകാര്യ മേഖലയില്‍ ഏകദേശം 20000ലധികം ജോലികള്‍ സ്വദേശികള്‍ക്ക് മാത്രമായി ലഭിക്കും. ഈ മേഖലകളില്‍ സ്വദേശികളെ നിയമിക്കുന്നതിന് കമ്പനികള്‍ക്ക് സര്‍ക്കാറിന്റെ പ്രത്യേക സഹായവും പക്കേജുകളും ലഭ്യമാക്കിയിട്ടുണ്ട്.

Related Articles

Back to top button