പ്രവാസികള്‍ ഇന്ത്യയുടെ യഥാർത്ഥ അംബാസഡർമാർ; 2022 ല്‍ നാട്ടിലേക്ക് അയച്ചത് ഏട്ട് ലക്ഷം കോടി
NewsNational

പ്രവാസികള്‍ ഇന്ത്യയുടെ യഥാർത്ഥ അംബാസഡർമാർ; 2022 ല്‍ നാട്ടിലേക്ക് അയച്ചത് ഏട്ട് ലക്ഷം കോടി

ന്യൂഡല്‍ഹി: 2022ല്‍ പ്രവാസികള്‍ രാജ്യത്തേക്ക് ഏകദേശം 100 ബില്യണ്‍ യുഎസ് ഡോളര്‍(8,17,915 കോടി രൂപ) അയച്ചെന്ന് റിപ്പോര്‍ട്ട്. പ്രവാസികളുടെ സംഭാവന 2021 നെ അപേക്ഷിച്ച് 12 ശതമാനം വര്‍ധനയാണ് പണവരവില്‍ ഉണ്ടാക്കിയതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

ഇന്ത്യയുടെ അംബാസഡർമാരാണ് പ്രവാസികളെന്നും ഇന്ത്യൻ ഉത്പന്നങ്ങളും സേവങ്ങളും ഉപയോഗിക്കാൻ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. അടുത്ത 25 വർഷത്തിനുള്ളിൽ ഇന്ത്യയുടെ വളർച്ചയ്ക്ക് തങ്ങളുടെ കഴിവുകൾ സംഭാവന ചെയ്യാനും ഇന്ത്യയിലെ ചെറുകിട-വൻകിട ബിസിനസുകാരുമായി പങ്കാളികളാകാനും പ്രവാസി ഇന്ത്യക്കാരോട് ധനമന്ത്രി ആവശ്യപ്പെട്ടു. കോവിഡിന് ശേഷം ഇന്ത്യക്കാർ വിദേശത്തേക്ക് മടങ്ങില്ലെന്ന് എല്ലാവരും കരുതി. എന്നാൽ അവർ തിരിച്ചുപോയി എന്ന് മാത്രമല്ല, ഒരു വർഷത്തിനുള്ളിൽ പണമയയ്ക്കൽ 12 ശതമാനം വർദ്ധിച്ചു എന്ന് ധനമന്ത്രി പറഞ്ഞു.

‘കോവിഡിനെതുടര്‍ന്ന് തിരിച്ചെത്തിയ പ്രവാസികള്‍ വിദേശത്തേയ്ക്ക് മടങ്ങില്ലെന്നാണ് പലരും കരുതിയത്. അവര്‍ തിരിച്ചുപോയെന്നുമാത്രമല്ല, ഒരുവര്‍ഷത്തിനുള്ളില്‍ നാട്ടിലേക്ക് കൂടുതല്‍ തുക അയയ്ക്കുകയും ചെയ്തു’, നിര്‍മല പറഞ്ഞു. വിവര സാങ്കേതിക വിദ്യ, ഡിജിറ്റല്‍ ടെക്‌നോളജി, ഓട്ടോമൊബൈല്‍സ്, ചിപ്പ് ഡിസൈനിംഗ്, ഫാര്‍മസ്യൂട്ടിക്കല്‍ മാനുഫാക്ചറിംഗ്, തുടങ്ങിയ മേഖലകളിലെല്ലാം ഇന്ത്യന്‍ പ്രൊഫഷണലുകളുടെ ആധിപത്യം ചൂണ്ടിക്കാട്ടിയ അവര്‍ രാജ്യം വിജ്ഞാനത്തിന്റെയും പുരോഗതിയുടെയും ആഗോള കേന്ദ്രമായി മാറുകയാണെന്നും പറഞ്ഞു.

Related Articles

Post Your Comments

Back to top button