HealthKerala NewsNews

സംസ്ഥാനത്ത് അതിതീവ്ര വ്യാപനം; എന്‍ 95 അല്ലെങ്കില്‍ ഡബിള്‍ മാസ്‌ക് ധരിക്കണം: വീണ ജോര്‍ജ്


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിന്റെ മൂന്നാം തരംഗമാണെന്നും. തുടക്കത്തില്‍ത്തന്നെ അതിതീവ്ര വ്യാപനത്തിലേക്ക് കടന്നിരിക്കുകയാണെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് ഡെല്‍റ്റയും ഒമിക്രോണ്‍ വൈറസും മൂലം കേസുകള്‍ ഉണ്ടാകുന്നുണ്ട്.

ഡെല്‍റ്റയെക്കാള്‍ തീവ്രത കുറവാണ് ഒമിക്രോണിന്. അതിന്റെ അര്‍ഥം ഒമിക്രോണ്‍ അവഗണിക്കാം എന്നുള്ളതല്ല. ഒമിക്രോണുമായി ബന്ധപ്പെട്ട അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിക്കുന്നുന്നും മന്ത്രി പറഞ്ഞു. ഒമിക്രോണിന്റെ വ്യാപനശേഷി വളരെ കൂടുതലായതിനാല്‍ എന്‍. 95 മാസ്‌കോ ഡബിള്‍ മാസ്‌കോ വേണം എല്ലാവരും ധരിക്കണമെന്നും മന്ത്രി പറഞ്ഞു.

സാമൂഹിക അകലം പാലിക്കണം, കൈകള്‍ സാനിറ്റൈസ് ചെയ്യണം, വാക്സിന്‍ സ്വീകരിക്കണം, ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ബൂസ്റ്റര്‍ ഡോസ് എടുക്കണം, വായുസഞ്ചാരമുള്ള സ്ഥലത്ത് ഇരിക്കണം എന്നീ അഞ്ചുകാര്യങ്ങള്‍ വ്യക്തികളെന്ന നിലയില്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് ഒഴിവാക്കാന്‍ സ്ഥാപനങ്ങള്‍ ഈ ഘട്ടത്തില്‍ ശ്രദ്ധിക്കണം.

നിലവില്‍ പലയിടത്തും ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നുണ്ട്. ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നില്ലെന്ന് സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം 28,481 കേസുകളാണ് സംസ്ഥാനത്ത് സ്ഥരീകരിച്ചത്.

Related Articles

Back to top button