കണ്ണും വൃക്കയും മാറ്റിവെച്ചു: റാണാ ദഗുബാട്ടി
NewsMovieEntertainment

കണ്ണും വൃക്കയും മാറ്റിവെച്ചു: റാണാ ദഗുബാട്ടി

‘ബാഹുബലി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയാകര്‍ഷിച്ച താരമാണ് റാണാ ദഗുബാട്ടി. തെലുങ്കില്‍ മാത്രമല്ല രാജ്യത്തൊട്ടാകെ ആരാധകരുള്ള താരമാണ് റാണാ. ബാഹുബലിക്ക് ശേഷം ‘വിരാട പര്‍വ’ത്തില്‍ നായകനായും റാണ കഴിവ് തെളിയിച്ചു. വലതു കണ്ണിന് കാഴ്ച ഇല്ലെന്ന് താരം നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ കണ്ണും വൃക്കയും മാറ്റിവെച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് റാണാ ദഗുബാട്ടി.

ശാരീരികമായ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ തകര്‍ന്നു പോകുകയാണ് പലരും. അവ പരിഹരിച്ചാലും ബുദ്ധിമുട്ടുകള്‍ നിലനില്‍ക്കും. ഞാന്‍ കണ്ണും വൃക്കയും മാറ്റിവെച്ചു. തനിക്ക് മുന്നോട്ട് പോയേ മതിയാകൂ എന്നും റാണാ ദഗുബാട്ടി പറയുന്നു.

‘റാണ നായിഡു’ എന്ന പുതിയ സീരീസ് അടുത്തിടെ റാണാ ദഗുബാട്ടി പ്രധാന വേഷത്തില്‍ എത്തി സ്ട്രീമിംഗ് തുടങ്ങിയിരുന്നു. ‘റാണ നായിഡു’ സീരിസിന്റെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിലാണ് ദഗുബാട്ടി തന്റെ ശാരീരിക അവസ്ഥയെ കുറിച്ച് തുറന്നുപറഞ്ഞത്. ഒരാളുടെ കണ്ണ് ദാനമായി ലഭിക്കുകയായിരുന്നു. കണ്ണ് മാറ്റിവെച്ചെങ്കിലും കാഴ്ച ശക്തി തനിക്ക് തിരിച്ചുകിട്ടിയില്ല. ഇടത് കണ്ണ് പൂട്ടിയാല്‍ തനിക്ക് ഒന്നും കാണാനാകില്ല. ശാരീരിക ബുദ്ധിമുട്ടുണ്ടെങ്കിലും തളര്‍ന്ന് പോകരുത് എന്നും റാണാ ദഗുബാട്ടി പറഞ്ഞു. ‘റാണ നായിഡു’ എന്ന കഥാപാത്രമായിട്ടാണ് സീരീസില്‍ ദഗുബാട്ടി വേഷമിട്ടിരിക്കുന്നത്.

Related Articles

Post Your Comments

Back to top button