
മൈസൂരു: ഒന്നിച്ചു നിന്നാല്‍ കേരളം ആര് ഭരിക്കണമെന്ന് ഈഴവ സമുദായത്തിന് തീരുമാനിക്കാനാകുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്. സമുദായം ഒറ്റക്കെട്ടായി നില്‍ക്കണം. ഏത് സര്‍ക്കാര്‍ വന്നാലും ഈഴവരോട് അവഗണനയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബുധനാഴ്ച മൈസൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വോട്ട് ബാങ്കായവര്‍ക്ക് പണം വാരിക്കോരികൊടുക്കാന്‍ രാഷ്ട്രീയട്രീയ നേതൃത്വം തയ്യാറാകുന്നെന്നും വെളളാപ്പളളി കുറ്റപ്പെടുത്തി. മതം പറയുന്നവര്‍ മതേതരത്വത്തില്‍ ഊന്നിനില്ക്കുന്ന എസ്എന്‍ഡിപിയെക്കാള്‍ മുകളില്‍ എത്തുന്നു. ഭരണം നിലനിര്‍ത്തുന്നതിനായി ആദര്‍ശം മാറ്റിവെച്ച് ഇടതുപക്ഷം സംഘടിത മതശക്തികളെ പിന്തുണയ്ക്കുകയാണെന്നും വെളളാപ്പളളി ആരോപിച്ചു.
തിരഞ്ഞെടുപ്പ് വരുമ്പോള്‍ ജനറല്‍ സീറ്റില്‍ മുസ്ലീം അല്ലാത്ത ഒരാളെ മത്സരിപ്പിക്കാന്‍ ലീഗ് തയ്യാറാകുന്നില്ല. എന്നാല്‍ ലീഗ് മതേതര പാര്‍ട്ടിയാണെന്നാണ് കേണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും പറയുന്നത്. അതേസമയം സത്യാവസ്ഥ പുറത്തുപറഞ്ഞാല്‍ രാജ്യദ്രോഹികളായി മുദ്രകുത്തുമെന്നും മറ്റുളളവര്‍ എസ്എന്‍ഡിപിയില്‍ കയറിപ്പറ്റി ആഭ്യന്തര പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും വെളളാപ്പളളി കുറ്റപ്പെടുത്തി. എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെളളാപ്പളളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
Post Your Comments