BusinessCinemaCrimeKerala NewsMovieNews

തട്ടിപ്പ്, കള്ളപ്പണം: കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ ലാലിനെ കംപ്ലീറ്റായി ഇഡി ചൊദ്യം ചെയ്യുന്നു

കൊച്ചി: മോണ്‍സണ്‍ മാവൂങ്കലിനെതിരെയുള്ള കേസില്‍ നടന്‍ മോഹന്‍ ലാലിനെ ഇഡി ചോദ്യം ചെയ്യുന്നു. പുരാവസ്തും തട്ടിപ്പ്, കള്ളപ്പണം വെളുപ്പില്‍ എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്റ് മോന്‍സണ്‍ മാവുങ്കലിനെതിരെ ചുമത്തിയിരിക്കുന്നത്.

ഇതില്‍ കൂടുതല്‍ വിശദാംശങ്ങള്‍ തേടുന്നതിന് വേണ്ടിയാണ് നടന്‍ മോഹന്‍ ലാലിനെ ഇഡി ചോദ്യം ചെയ്യുന്നത്. ഇത് സംബന്ധിച്ചു ഹാജരാകാനുള്ള നോട്ടിസ് മോഹന്‍ലാലിന് നല്‍കി. അടുത്തയാഴ്ച ഇഡി കൊച്ചി മേഖല ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. എന്നാല്‍ മോന്‍സണ്‍ കേസിന് പുറമെയാണ് കള്ളപ്പണ കേസില്‍ മോഹന്‍ലാലിനെ ചോദ്യം ചെയ്യുന്നത്.

പുരാവസ്തു തട്ടിപ്പ് കേസില്‍ മോഹന്‍ലാല്‍ മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ മോഹന്‍ലാല്‍ എത്തിയിരുന്നു. ഇത് സംബന്ധിച്ചു ഇഡിക്ക് വിവരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ മോഹന്‍ലാലിനെ ഇവിടെ എത്തിച്ചത് മറ്റോരു നടനാണ് എന്നും ഇഡിക്ക് വിവരം ലഭിച്ചിരുന്നു.

മോന്‍സണ്‍ കേസിനുപുറമേ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ക്കൂടി മോഹന്‍ലാലിന്റെ മൊഴിയെടുക്കേണ്ടത് അനിവാര്യമാണെന്നാണ് സൂചന.

Related Articles

Back to top button