ഫേസ്ബുക്ക് ഇനി ഇങ്ങനെ,ലൈക്ക് വേണ്ട, ഫോളോ മതി.

സെലിബ്രികളുടെയും വൻകിട ബ്രാന്‍ഡുകളുടെയും പേജുകളില്‍ നിന്ന് ലൈക്ക് ബട്ടണ്‍ ഫേസ്ബുക്ക് പിന്‍വലിക്കാനൊരുങ്ങുന്നു.
ഇത്തരം പേജുകളിൽ ഫോളോവേഴ്‌സിനെ മാത്രമായിരിക്കും ഫേസ്ബുക്ക് ഇനി കാണിക്കുക. ആരാധകരുമായി സംവദിക്കാന്‍ ന്യൂസ് ഫീഡും ഉണ്ടാവും.
പ്രൊഫൈലുകൾക്ക് അവരുടെ ഇഷ്ട്ടപെട്ട പേജുകളുമായി ബന്ധപ്പെടുന്നതിനുള്ള രീതി ലളിതമാക്കുകായും ലൈക്കുകള്‍ നീക്കം ചെയ്യുകയും ഫോളോവേഴ്‌സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുകയാണെന്നാണ് പുതിയ രൂപകല്‍പ്പനയെക്കുറിച്ച് ഫേസ്ബുക്ക് പ്രതികരിച്ചിട്ടുള്ളത്. പുതിയ മാറ്റങ്ങള്‍ വൈകാതെ വ്യാപിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ആണ് പുറത്ത് വന്നിരിക്കുന്നത്.
ന്യൂസ് ഫീഡ്, ലേ ഔട്ട്, സുരക്ഷ സംവിധാനം, പെട്ടെന്ന് ചെയ്യാവുന്ന നാവിഗേഷന്‍ തുടങ്ങിയ സുപ്രധാന മാറ്റങ്ങളാണ് പുതിയ രൂപകല്‍പ്പനയില്‍ ഫേസ് ബുക്ക് കൊണ്ടുവരാനിരിക്കുന്നത്. പുതിയ സുരക്ഷ സവിശേഷതകള്‍ ഏർപ്പെടുത്തുന്നതോടെ സ്പാമുകളുടെയും അക്കൗണ്ടിലെ ആള്‍മാറാട്ടവും പെട്ടെന്ന് ഫേസ് ബുക്കിനു കണ്ടെത്താൻ കഴിയും. വരുന്ന മാസങ്ങളിലും പേജുകളില്‍ മാറ്റം വരുമെന്ന സൂചനയാണ് ഫേസ്ബുക്ക് ഇത് സംബന്ധിച്ച് നൽകിയിരിക്കുന്നത്.