ഫെയ്‌സ്ബുക്കില്‍ കൂട്ടപ്പിരിച്ചുവിടല്‍ പതിനായിരം പേര്‍ക്ക് ജോലിപോകും
NewsWorldTech

ഫെയ്‌സ്ബുക്കില്‍ കൂട്ടപ്പിരിച്ചുവിടല്‍ പതിനായിരം പേര്‍ക്ക് ജോലിപോകും

കോടീശ്വരനായ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ നേതൃത്വത്തിലുള്ള ‘മെറ്റ’യില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. ഇത്തവണ ഏകദേശം 10,000 പേര്‍ക്ക് ജോലി നഷ്ടമാകും. ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ പ്രവര്‍ത്തിക്കുന്ന ‘മെറ്റ’യിലെ പിരിച്ചുവിടലിന്റെ അവസാന ഘട്ടങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ആകെ മൂന്ന് ഘട്ടങ്ങളായാണ് പിരിച്ചുവിടല്‍ നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തില്‍ തന്നെ 11000 ജീവനക്കാരെ കമ്പനി പുറത്താക്കിയിരുന്നു.
കമ്പനിയുടെ രണ്ടാം ഘട്ട പിരിച്ചുവിടലുകളുടെ വലിയൊരു ഭാഗം വരും മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്ന് മെറ്റയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞിരുന്നു. നിലവില്‍ ആദ്യ റൗണ്ടില്‍ 11000 ജീവനക്കാരെ പിരിച്ചുവിട്ടശേഷം വീണ്ടും 10000 പേരെ ഒഴിവാക്കുന്ന ആദ്യത്തെ വലിയ ടെക് കമ്പനിയായി മെറ്റ മാറി.
ഫേസ്ബുക്കില്‍ ആരംഭിച്ച പിരിച്ചുവിടല്‍ രണ്ടാം ഘട്ടം കമ്പനിയുടെ പല വിഭാഗങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാരെ ബാധിക്കും. പുതിയ തീരുമാനം മാര്‍ക്കറ്റിംഗ്, സെയില്‍സ്, സൈറ്റ് സെക്യൂരിറ്റി, പ്രോഗ്രാം മാനേജ്മെന്റ്, കണ്ടന്റ് വിഭാഗം, കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് ടീമുകള്‍ എന്നിവയെ ബാധിക്കും. ആദ്യ പാദം മുതല്‍ തന്നെ കമ്പനിയില്‍ നിയമനം മരവിപ്പിച്ചു. മെറ്റാ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ‘ഇയര്‍ ഓഫ് എഫിഷ്യന്‍സി’ പോസ്റ്റില്‍ ഈ വലിയ പിരിച്ചുവിടലിന്റെ സൂചന ലഭിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.  
ലോകത്തെ മാന്ദ്യത്തിന്റെ നിഴലിനിടയില്‍ ചെലവ് ചുരുക്കല്‍ ചൂണ്ടിക്കാട്ടി 2022-ല്‍ ആണ് വന്‍കിട കമ്പനികളിലെ പിരിച്ചുവിടല്‍ ആരംഭിച്ചത്. എന്നാല്‍ ഇത് ഇപ്പോഴും തുടരുകയാണ്. ട്വിറ്റര്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍ മുതല്‍ മെറ്റാ വരെയുള്ള കമ്പനികളില്‍ വലിയ പിരിച്ചുവിടലുകള്‍ നടന്നു. ഈ വന്‍കിട കമ്പനികളില്‍ നിന്ന് പിരിച്ചുവിട്ട ജീവനക്കാരുടെ വേദന സോഷ്യല്‍ മീഡിയയില്‍ പ്രധാനവാര്‍ത്തകളായി.

Related Articles

Post Your Comments

Back to top button