Kerala NewsLatest NewsNewsPolitics

പി.സി. ജോര്‍ജ് കേസില്‍ വീഴ്ച; മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു

തിരുവനന്തപുരം: പി.സി. ജോര്‍ജ് കേസില്‍ വീഴ്ച വരുത്തിയെന്ന് ബോധ്യമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഇന്നലെ രാത്രി ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചു. യോഗത്തില്‍ സംസ്ഥാനത്തെ ക്രമസമാധാന നിലയെപ്പറ്റിയും ചര്‍ച്ച ചെയ്തു. സംസ്ഥാനത്തെ ക്രമസമാധാനനില ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ രാത്രി വൈകി ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. ഡിജിപി അനില്‍ കാന്ത്, പോലീസ് ആസ്ഥാനത്തെ എഡിജിപി, ക്രമസമാധാന ചുമതലയുള്ള എഡിജിപി, ഇന്റലിജന്‍സ് എഡിജിപി എന്നിവരെയാണ് വിളിച്ചുവരുത്തിയത്. ആര്‍എസ്എസ്, എസ്ഡിപിഐ സംഘര്‍ഷങ്ങളില്‍ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വര്‍ഗീയ സംഘര്‍ഷങ്ങള്‍ അടിച്ചമര്‍ത്തണം. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം മുഖ്യമന്ത്രി മറ്റന്നാള്‍ വീണ്ടും വിളിച്ചിട്ടുണ്ട്.

Related Articles

Back to top button