ഷാരോണ്‍ കേസിലെ വീഴ്ച; പാറശ്ശാല സിഐയെ മാറ്റി
KeralaNewsCrime

ഷാരോണ്‍ കേസിലെ വീഴ്ച; പാറശ്ശാല സിഐയെ മാറ്റി

തിരുവനന്തപുരം: പാറശാല ഷാരോണ്‍ കൊലകേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയില്‍ നടപടി. പാറശ്ശാല സിഐയെ മാറ്റി. സിഐ ഹേമന്ത് കുമാറിനെ വിജിലന്‍സിലേക്കാണ് മാറ്റിയത്. സിഐമാരുടെ പൊതുസ്ഥലംമാറ്റത്തില്‍ ഉള്‍പ്പെടുത്തിയാണ് നടപടി എടുത്തത്.

അതേസമയം കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയെ ഇന്ന് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി പൂര്‍ത്തിയാകുന്നതിലാണ് ഗ്രീഷ്മയെ ഹാജരാക്കുന്നത്. ഷാരോണുമായി പങ്കുവെച്ച ശബ്ദ സന്ദേശങ്ങള്‍ ഗ്രീഷ്മയുടേത് തന്നെയെന്ന് ഉറപ്പിക്കാന്‍ ഇന്ന് ശബ്ദ പരിശോധനയും നടത്തും. തിരുവനന്തപുരം ആകാശവാണിയിലെ സ്റ്റുഡിയോയിലാകും ഗ്രീഷ്മയുടെ സാമ്പിളുകള്‍ ശേഖരിക്കുക.

Related Articles

Post Your Comments

Back to top button