ആലപ്പുഴയിലെ ഹോട്ടലില്‍ നിന്ന് പട്ടിയിറച്ചി പിടികൂടിയെന്ന് വ്യാജപ്രചാരണം; അന്വേഷണം
NewsKerala

ആലപ്പുഴയിലെ ഹോട്ടലില്‍ നിന്ന് പട്ടിയിറച്ചി പിടികൂടിയെന്ന് വ്യാജപ്രചാരണം; അന്വേഷണം

ആലപ്പുഴ;ആലപ്പുഴയിലുള്ള ദി അശോക ഹോട്ടലിൽനിന്നു പട്ടിയിറച്ചി പിടിച്ചുവെന്ന തരത്തിൽ സന്ദേശം വാട്‌സാപ്പിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ അങ്ങനെയൊരു ഹോട്ടല്‍ തന്നെ നഗരത്തില്‍ ഇല്ലെന്നും വ്യാജപ്രചരണമാണ് നടക്കുന്നതെന്നും ആലപ്പുഴ നഗരസഭാ അധികൃതര്‍ വ്യക്തമാക്കി.

പ്രചരിക്കുന്ന സന്ദേശത്തിന്റെ വാസ്തവമറിയാനായി ആലപ്പുഴ നഗരസഭ അധികൃതരുമായി ബന്ധപ്പെട്ടു. ‘ദി അശോക ഹോട്ടൽ’ എന്ന പേരിൽ ആലപ്പുഴയിൽ ഒരു ഭക്ഷണശാല ഇല്ലെന്നും ഇത്തരത്തിൽ പട്ടിയിറച്ചി പിടിച്ചെടുത്തുവെന്ന സന്ദേശം വ്യാജമാണെന്നും നഗരസഭ അധികൃതർ വ്യക്തമാക്കി. അശോക എന്ന പേരുള്ള ഒരു ഹോട്ടലിന്റെ ചിത്രവും ഹോട്ടലിന് മുന്നില്‍ പൊലീസുകാര്‍ നില്‍ക്കുന്ന ചിത്രങ്ങളും സന്ദേശത്തിനൊപ്പം പ്രചരിച്ചിരുന്നു. കൂടാതെ പട്ടിയുടെ തലയോടുകൂടിയ മാംസത്തിന്റെ ചിത്രങ്ങളും പട്ടികളെ കൂട്ടത്തോടെ കൂട്ടില്‍ അടച്ചിട്ടിരിക്കുന്ന ചിത്രങ്ങളും പ്രചരിച്ചിരുന്നു.

പരിശോധനയിൽ, പ്രചരിക്കുന്ന ചിത്രങ്ങൾ എല്ലാം പഴയതാണെന്നും പല സ്ഥലങ്ങളിൽ നിന്നുള്ളതാണെന്നും കണ്ടെത്തി. ചിത്രങ്ങളിൽ കാണുന്ന അശോക ഹോട്ടൽ പശ്ചിമ ബംഗാളിലെ ഹൗറയിലാണുള്ളത്.

Related Articles

Post Your Comments

Back to top button