GulfLatest NewsNewsUncategorized

കുവൈറ്റില്‍ ഫാമിലി വിസകള്‍ നല്‍കിത്തുടങ്ങി

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പ്രവാസികള്‍ക്ക് ഫാമിലി വിസകള്‍ നല്‍കിത്തുടങ്ങി. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഇനിമുതല്‍ ഫാമിലി വിസകള്‍ക്കായി കുവൈറ്റ് റസിഡന്‍സ് അഫയേഴ്‌സ് വകുപ്പിനെ സമീപിക്കാനാകും.

രാജ്യത്ത് ഏര്‍പ്പെടുത്തി എല്ലാ കോവിഡ് നിയന്ത്രണങ്ങളും ഈ മാസമാദ്യം തന്നെ പിന്‍വലിച്ചിരുന്നു. അതേസമയം കുടുംബാംഗങ്ങളെ കുവൈറ്റിലേക്ക് കൊണ്ടുവരുന്നതിന് നേരത്തേയുണ്ടായിരുന്ന ശമ്പളം അടക്കമുള്ള നിബന്ധനകളില്‍ മാറ്റമില്ല. ഈ നിബന്ധനകള്‍ പ്രകാരമേ വിസ അനുവദിക്കൂ.

Related Articles

Back to top button