മുഖ്യമന്ത്രിയുടെ രണ്ട് മക്കളുടെ മൂന്ന് കല്യാണത്തിനും തലേദിവസം ഫാരിസ് അബൂബക്കര്‍ എത്തി: പി.സി. ജോര്‍ജ്
NewsKeralaPolitics

മുഖ്യമന്ത്രിയുടെ രണ്ട് മക്കളുടെ മൂന്ന് കല്യാണത്തിനും തലേദിവസം ഫാരിസ് അബൂബക്കര്‍ എത്തി: പി.സി. ജോര്‍ജ്

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ട് മക്കളുടെ മൂന്ന് കല്യാണത്തിനും ഫാരിസ് അബൂബക്കര്‍ തലേദിവസം എത്തിയെന്ന് കേരള ജനപക്ഷം നേതാവും മുന്‍ എംഎല്‍എയുമായ പി.സി. ജോര്‍ജ്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ കേരളത്തിലുള്ള ആരും ഫാരിസിനെ കണ്ടിട്ടില്ല. പിണറായി മാത്രമാണ് ഇയാളെ കണ്ടത്. 2004ലെ മലപ്പുറം സമ്മേളനം മുതല്‍ ഫാരിസ് പിണറായിയുടെ മെന്റര്‍ ആണ്.

2009ല്‍ വീരേന്ദ്രകുമാറിനെ മാറ്റി കോഴിക്കോട് ലോക്‌സഭ സീറ്റ് ഫാരിസിന് കൊടുത്തി. മുഹമ്മദ് റിയാസ് ഫാരിസ് നിര്‍ദേശിച്ച സ്ഥാനാര്‍ഥിയായിരുന്നു. പിണറായി വിജയന്‍ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നുവെന്നേയുള്ളൂ, നിയന്ത്രണം ഫാരിസിനാണ്. ഇപ്പോഴത്തെ മുഖ്യമന്ത്രി വെറും നിഴല്‍ മുഖ്യമന്ത്രിയാണെന്നും ജോര്‍ജ് ആരോപിച്ചു.

പിണറായി വിജയന്റെ മകള്‍ വീണയുടെ സ്ഥാപനം നിഗൂഢതകളുടെ കൂമ്പാരമാണ്. വീണ ആദ്യം ജോലി ചെയ്തിരുന്ന സ്ഥാപനം അവര്‍ക്കെതിരെ നിയമനടപടി തുടങ്ങുമെന്ന് കേള്‍ക്കുന്നുണ്ട്. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഇഡി തെളിവ് ചോദിക്കുമ്പോള്‍ കൊടുക്കാമെന്നും പി.സി. ജോര്‍ജ് കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Post Your Comments

Back to top button