AgricultureBusinessKerala NewsLatest NewsNews

കര്‍ഷകര്‍ ഓണ്‍ലൈന്‍ വഴിയുള്ള ഉത്പന്ന വിതരണത്തിന് ശ്രദ്ധിക്കണം: രാഹുല്‍ ചക്രപാണി

കാഞ്ഞങ്ങാട്: ഗ്രാമീണ മേഖലയിലുള്ള കര്‍ഷകര്‍ ഓണ്‍ലൈന്‍ വഴിയുള്ള ഉത്പന്ന വിതരണത്തിലേക്ക് ശ്രദ്ധ തിരിക്കണമെന്ന് റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി എംഡി രാഹുല്‍ ചക്രപാണി. റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ കുണ്ടംകുഴി ശാഖ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോവിഡ് മൂലം തകര്‍ന്നു നില്‍ക്കുന്ന കാര്‍ഷിക മേഖല ഉണരണമെങ്കില്‍ ഗ്രാമീണ മേഖലയിലെ കര്‍ഷകര്‍ പാരമ്പരാഗത വില്‍പന രീതിയില്‍ നിന്നും മാറാന്‍ തയ്യാറാവണം. ഓണ്‍ലൈന്‍ വ്യാപാരത്തിലേക്ക് ശ്രദ്ധ തിരിക്കുന്നതിലൂടെ കൂടുതല്‍ സാധ്യതകളും വരുമാനവും ലഭിക്കും. മാത്രമല്ല പുതിയ വിപണികള്‍ കണ്ടെത്താനും സാധിക്കും. കാഞ്ഞങ്ങാട് ഏരിയ മാനേജര്‍ ദീപുമോന്‍ ജോസ് അധ്യക്ഷത വഹിച്ചു.

ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ധന്യ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. മാധവന്‍, ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി. വരദരാജ്, പഞ്ചായത്ത് മെംബര്‍ ഡി. വത്സല, കേരള വ്യാപാരി വ്യവസായി സമിതി സെക്രട്ടറി സി. പ്രഭാകരന്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സി. കുഞ്ഞമ്പു നായര്‍, കമ്പനി ലീഗല്‍ അഡൈ്വസര്‍ അഡ്വ. പി.വി. ഷാജി, റീജിയണല്‍ മാനേജര്‍ പ്രസാദ് ഒ. നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ബ്രാഞ്ച് മാനേജര്‍ കെ. ജയകൃഷ്ണന്‍ സ്വാഗതവും അസിസ്റ്റന്റ് ബ്രാഞ്ച് മാനേജര്‍ ശ്രുതിലയ നന്ദിയും പറഞ്ഞു. ഉദ്ഘടനത്തില്‍ ബേഡഡുക്ക പഞ്ചായത്തിലെ മൂന്ന് പ്രമുഖ കര്‍ഷകരെ ആദരിച്ചു.

Related Articles

Back to top button