താക്കോലിനെ ചൊല്ലി തര്‍ക്കം അച്ഛന്‍ മകനെ വെട്ടി, മകന്‍ രക്തം വാര്‍ന്ന് മരിച്ചു
NewsNationalLocal News

താക്കോലിനെ ചൊല്ലി തര്‍ക്കം അച്ഛന്‍ മകനെ വെട്ടി, മകന്‍ രക്തം വാര്‍ന്ന് മരിച്ചു

മധ്യപ്രദേശ് : ബൈക്കിന്റെ താക്കോലിനെ ചൊല്ലിയുള്ള വഴക്കിനി തുടര്‍ന്ന് അച്ഛന്‍ മകനെ വെട്ടിക്കൊന്നു. പിതാവ് കോടാലി കൊണ്ട് മകന്റെ കൈ മുറിച്ചതിനെ തുടര്‍ന്ന് 21കാരന്‍ രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു. മധ്യപ്രദേശിലെ ദാമോയിലാണ് നാടിനെ നടുക്കിയ സംഭവം. മോത്തി പട്ടേലും(51) മൂത്ത മകന്‍ രാം കിസാനും(24) ഇരയായ സന്തോഷ് പട്ടേലിനോട് താക്കോല്‍ ആവശ്യപ്പെട്ടു. താക്കോല്‍ നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് മൂവരും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയായിരുന്നു.

പിന്നാലെ മകന്റെ ഇടതുകൈ കോടാലി കൊണ്ട് വെട്ടിയ ശേഷം, അറുത്തുമാറ്റിയ കൈയുമായി ജറാത്ത് പോലീസ് ഔട്ട് പോസ്റ്റിലെത്തി. പോലീസ് സംഘം സംഭവസ്ഥലത്തെത്തി സന്തോഷിനെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ വഴിമധ്യേ രക്തം വാര്‍ന്ന് സന്തോഷ് മരണപ്പെടുകയായിരുന്നു. പിതാവായ മോത്തിയെയും സഹോദരന്‍ രാം കിസനെയും അറസ്റ്റ് ചെയ്തതായി അഡീഷണല്‍ എസ്പി പറഞ്ഞു.

Related Articles

Post Your Comments

Back to top button