Latest NewsNationalNews

പഠിച്ചില്ല, ആറാം ക്ലാസുകാരന്റെ ദേഹത്ത് അച്ഛന്‍ പെട്രോള്‍ ഒഴിച്ചു; ഗുരുതരാവസ്ഥയില്‍

ഹൈദരാബാദ്: 10 വയസുകാരനെ തീകൊളുത്തി അച്ഛന്‍. കുട്ടി നന്നായി പഠിക്കാത്തതില്‍ അച്ഛന്‍ അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ് പറയുന്നു. 60 ശതമാനം പൊള്ളലേറ്റ കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവ സമയത്ത് അച്ഛന്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു

ഹൈദരാബാദിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ആറാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെയാണ് അച്ഛന്‍ ആക്രമിച്ചത്. പഠിത്തതില്‍ മോശമായതാണ് പ്രകോപനത്തിന് കാരണം.

ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. പത്തുവയസുകാരനായ ചരണ്‍ ആണ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. തൊഴിലാളിയായ ബാലു മകനോട് അടുത്ത കടയില്‍ പോയി ബീഡി വാങ്ങി വരാന്‍ ആവശ്യപ്പെട്ടു. തിരിച്ചെത്താന്‍ വൈകിയ കുട്ടിയെ നന്നായി പഠിക്കാത്തതിന്റെ പേരില്‍ അച്ഛന്‍ തല്ലാന്‍ തുടങ്ങി. ട്യൂഷന്‍ ക്ലാസില്‍ സ്ഥിരമായി പോകുന്നില്ല എന്നത് അടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മര്‍ദ്ദനം . മകനെ രക്ഷിക്കാന്‍ അമ്മ ഇടപെട്ടെങ്കിലും അച്ഛന്‍ കുട്ടിയെ അടിക്കുന്നത് തുടര്‍ന്നു.

അരിശം മാറാതിരുന്ന ബാലു, പെയിന്റ് മിക്‌സ് ചെയ്യാന്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ എടുത്ത് കുട്ടിയുടെ ദേഹത്ത് ഒഴിച്ചു. തുടര്‍ന്ന് ബീഡി കത്തിച്ച ശേഷം തീപ്പെട്ടി കൊള്ളി ദേഹത്തേക്ക് എറിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വേദന കൊണ്ട് പുളഞ്ഞ കുട്ടി, സഹായം ചോദിച്ച്‌ വീട്ടില്‍ നിന്ന്് പുറത്തേയ്ക്ക് ഓടി. തുടര്‍ന്ന് കുഴിയില്‍ വീണ കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് വെള്ളം ഒഴിച്ച്‌ തീകെടുത്തിയ ശേഷം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button