വല്യച്ഛന്റെ മകനെ കെട്ടിക്കഴിഞ്ഞപ്പോള്‍ പ്രണയം ചെറിയച്ഛന്റെ മകനോട്, ലോഡ്ജ് മുറിയില്‍ രണ്ട് ജീവനുകള്‍ തീര്‍ന്നതിങ്ങനെ

ചാലക്കുടി: തൃശ്ശൂരില്‍ കെഎസ്ആര്‍ടിസി റോഡിലെ സ്വകാര്യ ലോഡ്ജ് മുറിയില്‍ യുവാവിനെയും യുവതിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തൃശൂര്‍ മരോട്ടിച്ചാല്‍ സ്വദേശി കല്ലിങ്ങല്‍ സാബുവിന്റെ മകന്‍ സജിത് (32), മരോട്ടിച്ചാല്‍ സ്വദേശിനിയും കല്ലിങ്ങല്‍ ഭാനുഷിന്റെ ഭാര്യയുമായ അനിത (33) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരിച്ച അനിത 13 വര്‍ഷം മുന്‍പു തന്റെ വല്യച്ഛന്റെ മകനായ ഭാനുഷിനെ വിവാഹം കഴിച്ചിരുന്നു. തമിഴ്‌നാട്ടിലെ ഈറോഡ് പുത്തൂര്‍ ലക്ഷ്മി നഗറിലായിരുന്നു ഇരുവരുടേയും താമസം. ഇതിനിടെ ഇളയച്ഛന്റെ മകന്‍ സജിത്തുമായി രണ്ടു വര്‍ഷം മുന്‍പ് അടുപ്പത്തിലായ അനിത മക്കളെയും കൂട്ടി ഇയാള്‍ക്കൊപ്പം നാടുവിടുകയായിരുന്നു. സജിത്തിനൊപ്പം ഇവര്‍ ആലപ്പുഴയിലാണ് താമസിച്ചിരുന്നത്. അനിതയുടെ 12 വയസ്സുള്ള മകളും 10 വയസ്സുള്ള മകനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു .
ഇവര്‍ അങ്കമാലിയില്‍ വാടക വീട് അന്വേഷിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.വെളുപ്പിന് അനിതയുടെ മക്കള്‍ ഉറക്കമുണര്‍ന്നപ്പോളാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ ആദ്യം കണ്ടത്. പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. കുട്ടികളെ തൃശൂര്‍ ചൈല്‍ഡ് ലൈനിലേക്ക് മാറ്റി.