ഓടുന്ന ബസില്‍ നിന്നും തെറിച്ചു വീണു; ബസിന് അടിയില്‍പ്പെട്ട് വീട്ടമ്മക്ക് ദാരുണാന്ത്യം
NewsKeralaLocal News

ഓടുന്ന ബസില്‍ നിന്നും തെറിച്ചു വീണു; ബസിന് അടിയില്‍പ്പെട്ട് വീട്ടമ്മക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് നരിക്കുനിയില്‍ ഓടുന്ന ബസില്‍ നിന്നും തെറിച്ചുവീണ് യാത്രക്കാരി ബസ്സിനടിയില്‍പ്പെട്ട് മരിച്ചു. കൊയിലാണ്ടി സ്വദേശിനി ഉഷ (52) ആണ് മരിച്ചത്. രാവിലെ ഏഴു മണിയോടെ നരിക്കുനി എളേറ്റില്‍ റോഡില്‍ നെല്ലിയേരി താഴെത്തു വെച്ചായിരുന്നു അപകടമുണ്ടായത്. ബസ്സിന്റെ വാതില്‍ അടക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നരിക്കുനി ഓടുപാറയില്‍ വാടകയ്ക്ക് താമസിക്കുകയിരുന്നു ഇവര്‍. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.

Related Articles

Post Your Comments

Back to top button