
ന്യൂഡല്‍ഹി: ഫെമ നിയമം ലംഘനം നടത്തിയ മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്ത്യയ്ക്കെതിരെ നടപടിയുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇഡി ആംനസ്റ്റിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. പിഴയും ചുമത്തിയിട്ടുണ്ട്. ആംനസ്റ്റി ഇന്ത്യയുടെ മുന്‍ സിഇഒ ആകര് പട്ടേലിനെതിരെയും സമാന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
ഫെമ നിയമം ലംഘിച്ചതിന് 51.72 കോടി രൂപ പിഴയായി ഒടുക്കാനാണ് ആംനസ്റ്റി ഇന്ത്യയോട് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. ആകര് പട്ടേലിനോട് 10 കോടി രൂപ അടയ്ക്കാനും നിര്‍ദേശിച്ചു. മനുഷ്യവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃ സ്ഥാപനത്തില്‍ നിന്ന് ലഭിച്ച ഫണ്ടുമായി ബന്ധപ്പെട്ട് ആംനസ്റ്റി ഇന്ത്യ ഫെമ നിയമം ലംഘിച്ചു എന്നതാണ് ഇഡിയുടെ കണ്ടെത്തല്‍.
Post Your Comments