ഫെമ ലംഘനം: ടൈംസ് ഓഫ് ഇന്ത്യയ്ക്ക് ഇഡിക്കുരുക്ക്
NewsNational

ഫെമ ലംഘനം: ടൈംസ് ഓഫ് ഇന്ത്യയ്ക്ക് ഇഡിക്കുരുക്ക്

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമസ്ഥാപനങ്ങളിലൊന്നായ ബെന്നറ്റ് കോള്‍മാന്‍ ആന്‍ഡ് കമ്പനി ലിമിറ്റഡ് (ബിസിസിഎല്‍) എന്‍ഫോഴ്‌സ്‌മെന്റ് നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യ ബിസിസിഎല്ലിന് കീഴിലാണ്. ബിസിസിഎല്ലിനെ ഉന്നതരെ ഇഡി ചോദ്യം ചെയ്തതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസങ്ങളില്‍ കമ്പനിയുടെ എക്‌സിക്യൂട്ടീവ് (സിഇസി) ചെയര്‍മാന്‍ ശിവകുമാര്‍ സുന്ദരം, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ (സിഎഫ്ഒ) ഹിമാന്‍ഷു അഗവര്‍വാള്‍ എന്നിവരെ ഇഡി ആസ്ഥാനത്ത് വിളിച്ചുവരുത്തി ചോദ്യം ചെയ്തു എന്നാണ് റിപ്പോര്‍ട്ട്. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) ലംഘനങ്ങള്‍ ആരോപിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡിലെ സ്ഥാപനങ്ങളും ബിസിസിഎല്ലുമായി 900 കോടിയലധികം രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് വിവരം.

ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡിലുള്ള എംഎക്‌സ് മീഡിയ കോ ലിമിറ്റഡ് എന്ന കമ്പനിയും വിവിധ ഗ്രൂപ്പ് കമ്പനികള്‍ക്കൊപ്പം ഉണ്ടെന്നാണ് ബിസിസിഎല്ലിന്റെ ബാലന്‍സ് ഷീറ്റില്‍ നിന്ന് ലഭിക്കുന്ന വിവരം. 2019-2020 വര്‍ഷത്തില്‍ ബിസിസിഎല്ലിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 9,611 കോടി രൂപയായിരുന്നെങ്കില്‍ 2020-21ല്‍ ഇത് 44 ശതമാനമായി ഇടിഞ്ഞ് 5,337 കോടി രൂപയായി. കമ്പനിയുടെ നഷ്ടം 2019-20 സാമ്പത്തിക വര്‍ഷത്തിലെ 451 കോടി രൂപയില്‍ നിന്ന് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 997 കോടി രൂപയായി ഇരട്ടിച്ചു. 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ ബിസിസിഎല്‍ 484 കോടി രൂപ മൊത്ത ലാഭം നേടിയിരുന്നെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Post Your Comments

Back to top button