
ഭുബനേശ്വര്‍: ഒഡീഷ വനിതാ ക്രിക്കറ്റ് താരം രാജശ്രീ സ്വയിനിനെ(22) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ രണ്ടു ദിവസമായി കാണാതായിരുന്ന രാജശ്രീയെ കട്ടക്ക് ജില്ലിയിലെ ഗുരുദിജഹാതിയയിലെ വനത്തിനുള്ളില്‍ മരത്തിലാണ് ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
രാജശ്രീയെ കാണാതായതിനെ തുടർന്ന് പരിശീലകൻ വ്യാഴാഴ്ച മംഗളാബാഗ് പൊലീസിൽ പരാതി നൽകിയിരുന്നു. രാജശ്രീയുടെ മരണം കൊലപാതകമാണെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. മൃതദേഹത്തിൽ പരുക്കേറ്റതിന്റെ പാടുകളുണ്ടെന്നും കണ്ണിലും പരുക്കുണ്ടെന്നും കുടുംബം പ്രതികരിച്ചു. കാണാതായതിനു പിന്നാലെ പെൺകുട്ടിയുടെ സ്കൂട്ടര്‍ വനത്തിനു സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വനത്തിനുള്ളില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ രാജശ്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഒഡീഷ ക്രിക്കറ്റ് അസോസിയേഷന് സംഘടിപ്പിച്ച 25 അംഗങ്ങള്‍ പങ്കെടുത്ത സംസ്ഥാന സീനിയര്‍ സെലക്ഷന് ക്യാംപ് ജനുവരി രണ്ടിനാണ് തുടങ്ങിയത്. 10ന് ക്യാംപില്‍ പങ്കെടുത്തവരില്‍ നിന്ന് ടീം പ്രഖ്യാപിക്കുകയും ചെയ്തു. പത്ത് ദിവസം നീണ്ട ക്യാംപിനൊടുവില്‍ നടന്ന സെലക്ഷനില്‍ ഓള് റൗണ്ടറായ രാജശ്രീക്ക് ടീമിലെത്താനായില്ല. തുടര്‍ന്ന് പുരിയിലുള്ള പിതാവിനെ കണാന്‍ പോകുകയാണെന്ന് കോച്ച് പുഷ്പാഞ്ജലി ബാനര്‍ജിയെ അറിയിച്ച് ഹോട്ടല്‍ വിട്ട രാജശ്രീയെ ഫോണില്‍ വിളിച്ച് കിട്ടാത്തതിനെ തുടര്‍ന്ന് കോച്ച് തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്.
Post Your Comments