ചെന്നൈ: തെന്നിന്ത്യയിലെ ലേഡി സുപ്പര്‍ സ്റ്റാറാണ് നയന്‍താര. അടുത്തിടയ്ക്ക് നയന്‍ താരയും സിനിമ സംവിധായകനുമായ വിഘ്നേഷും തമ്മിലുള്ള വിവാഹം നിശ്ചയം കഴിഞ്ഞിരുന്നു. ഏറെ നാളായി പ്രണയത്തിലാണ് ഇരുവരും. അതിന് ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചത്. പലപ്പോഴും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്.

വിഗ്നേഷ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പലപ്പോഴും ഇതെല്ലാം പങ്കുവയ്ക്കുക.ഇപ്പോഴിതാ നയന്‍താരയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന വിഡിയോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭക്ഷണം വാരി നല്കട്ടെ എന്ന ചോദിക്കുമ്പോള്‍ നയന്‍താര ചിരിക്കുന്നുണ്ട്.

മഹാബലിപുരത്തെ സീഫുഡ് റെസ്റ്റോറന്റില്‍ നിന്നുള്ള കാഴ്ചയാണിത്. നിരവധി വിഭവങ്ങളാണ് ഇവര്‍ക്ക് മുന്നില്‍ ഉള്ളത്.ഏറ്റവും മികച്ച നാടന്‍ ഭക്ഷണം അവള്‍ക്ക് നല്‍കുന്നതാണ് സന്തോഷമെന്നാണ് വിഡിയോ പങ്കുവെച്ച് വിഗ്നേഷ് കുറിച്ചത്.

രുചികരമായ ഭക്ഷണം ലഭിക്കുന്ന ഇത്തരം കുഞ്ഞ് സ്ഥലങ്ങളാണ് ഞങ്ങള്‍ക്കേറെ പ്രിയപ്പെട്ടതെന്നും വിഗ്നേഷ് പറയുന്നു. എന്തായാലും ലക്ഷക്കണക്കിന് ആരാധകരാണ് വീഡിയോയ്ക്ക് താഴെ പ്രതികരണവുമായി എത്തിയത്.
Post Your Comments