CinemaKerala NewsLatest NewsLocal NewsMovieNews
ചലച്ചിത്ര,സീരിയൽ താരം അനിൽ മുരളി അന്തരിച്ചു.

മലയാള സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ചലച്ചിത്ര, സീരിയൽ താരം അനിൽ മുരളി അന്തരിച്ചു. 56 വയസായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വില്ലൻ വേഷങ്ങളിലും സ്വഭാവ നടനായും തിളങ്ങിയ അനിൽ 200 ഓളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്.
1993ൽ പുറത്തിറങ്ങിയ ‘കന്യാകുമാരിയിൽ ഒരു കവിത’ എന്ന സിനിമയിലൂടെയാണ് സിനിമാ ജീവിതത്തിനു തുടക്കം കുറിക്കുന്നത്. നസ്രാണി, മാണിക്യക്കല്ല്, ആമേന്‍ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഫോറന്‍സിക് ആണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. മലയാളത്തിലെ ശ്രദ്ധേയമായ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സുമയാണ് ഭാര്യ, മക്കള്‍-ആദിത്യ, അരുന്ധതി.