തൃക്കാക്കര സ്വര്‍ണക്കടത്തില്‍ സിനിമ നിര്‍മാതാവ് സിറാജുദ്ദീന്‍ മുഖ്യകണ്ണി; ചെന്നൈ വഴിയും സ്വര്‍ണം കടത്തിയെന്ന് കസ്റ്റംസ്
KeralaNews

തൃക്കാക്കര സ്വര്‍ണക്കടത്തില്‍ സിനിമ നിര്‍മാതാവ് സിറാജുദ്ദീന്‍ മുഖ്യകണ്ണി; ചെന്നൈ വഴിയും സ്വര്‍ണം കടത്തിയെന്ന് കസ്റ്റംസ്

കൊച്ചി: തൃക്കാക്കര സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ സിനിമ നിര്‍മാതാവ് കെ പി സിറാജുദ്ദീന്‍ മുഖ്യകണ്ണിയാണെന്ന് കസ്റ്റംസ്. ചെന്നൈയി വഴിയും ഇയാള്‍ നേരത്തേ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് കസ്റ്റംസ് പറയുന്നു. ചെന്നൈ വിമാനത്താവളം വഴി ജിമ്മുകളില്‍ ഉപയോഗിക്കുന്ന ഉപകരണം അയച്ചതായി കസ്റ്റംസ് കണ്ടെത്തി. പലര്‍ക്കുവേണ്ടിയും സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് സിറാജുദ്ദീന്റെ മൊഴി. ഇന്നലെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത സിറാജുദ്ദീന്റെ അറസ്റ്റ് രാത്രിയോടെ രേഖപ്പെടുത്തി.

ഇയാള്‍ മറ്റു പല വിമാനത്താവളങ്ങള്‍ വഴിയും സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന സംശയത്തിലാണ് കസ്റ്റംസ് മുന്‍പോട്ടു പോകുന്നത്. കഴിഞ്ഞവര്‍ഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ചെന്നൈ വിമാനത്താവളം വഴി ജിമ്മുകളില്‍ ഉപയോഗിക്കുന്ന ആരോഗ്യ ഉപകരണങ്ങള്‍ സിറാജുദ്ദീന്‍ അയച്ചിട്ടുണ്ട്. ഇറക്കുമതി ചെയ്തയാളെക്കുറിച്ച് കസ്റ്റംസ് അന്വേഷണം തുടങ്ങി.

ഈ ഉപകരണങ്ങള്‍വഴി സ്വര്‍ണം കടത്തിയെന്ന നിഗമനത്തിലാണ് കസ്റ്റംസ്. സ്വര്‍ണം ഉപകരണങ്ങളില്‍ ഒളിപ്പിച്ചുവച്ച് പായ്ക്ക് ചെയ്യുന്നതില്‍ വിദഗ്ധനായ സിറാജുദ്ദീന്‍ പലര്‍ക്കുവേണ്ടിയും പായ്ക്കിംഗ് നടത്തിയിട്ടുണ്ടെന്ന് മൊഴി നല്‍കി. ആദ്യം ബാര്‍ ഹോട്ടലുകളിലെ പാര്‍ട്ടികളിലെ ബൗണ്‍സറായി പ്രവര്‍ത്തിച്ചശേഷം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെയാണ് ഗര്‍ഫ് കേന്ദ്രീകരിച്ച് ഇത്തരം പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞത്.

ഇതിനിടെയാണ് ചാര്‍മിനാര്‍, വാങ്ക് എന്നീ സിനിമകള്‍ സിറാജുദ്ദീന്‍ നിര്‍മിച്ചത്. ഉച്ചയോടെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്റെ നീക്കം. ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ കേസിലാണ് സിറാജുദ്ദീന്‍ പിടിയിലായത്.ദുബായിയിലായിരുന്ന സിറാജുദ്ദീന്‍ മൂന്നാം സമന്‍സിലാണ് കൊച്ചിയിലെത്തിയത്.

Related Articles

Post Your Comments

Back to top button