
കൊച്ചി: പ്രശ്സത സിനിമ-സീരിയല്‍ നടന്‍ സി.പി. പ്രതാപന്‍ അന്തരിച്ചു. 70 വയസ്സായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് രാവിലെ 11.30-ന് ഇടപ്പള്ളി ചങ്ങമ്പുഴ ശ്മശാനത്തില്‍ നടക്കും. മുപ്പതിലേറെ സിനിമകളിലും സീരിയലുകളിലുമടക്കം നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സ്വര്‍ണ്ണകിരീടം, മാന്ത്രികക്കുതിര, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്നീ സിനിമകളില്‍ അഭിനയിച്ചു. സ്ത്രീ, മാനസപുത്രി തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ‘തച്ചിലേടത്ത് ചുണ്ട’നിലെ കഥാപാത്രമാണ് പ്രതാപന് കൂടുതല്‍ ശ്രദ്ധ നേടിക്കൊടുത്തത്.
Post Your Comments