Kerala NewsLatest NewsNews
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വി ഭാസ്‌കരനാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ ചില തദ്ദേശ സ്വയംഭരണ വകുപ്പ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്ന നടപടി നീണ്ടു പോകുകയായിരുന്നു. ആഗസ്റ്റ് 12ന് വോട്ടര്‍ പട്ടികയുടെ കരട് രൂപം പ്രസിദ്ധീകരിച്ചിരുന്നു.
നവംബറിലാണ് സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കാലാവധി അവസാനിക്കുന്നത്. എന്നാല്‍, കൊവിഡ് പടര്‍ന്നു പിടിക്കുന്നതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇതുവരെയും കൈക്കൊണ്ടിട്ടില്ല.