ഒടുവില്‍ ആശ്വാസം; കെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്‌കരണ കരാറായി
NewsKerala

ഒടുവില്‍ ആശ്വാസം; കെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്‌കരണ കരാറായി

തിരുവനന്തപുരം: തൊഴിലാളികളുടെ ദീര്‍ഘകാല ആവശ്യമായ ശമ്പളപരിഷ്‌കരണ കരാറില്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റും യൂണിയനുകളും ഒപ്പ് വച്ചു. പുതിയ കരാര്‍ പ്രകാരം കുറഞ്ഞ ശമ്പളം 23,000 രൂപയായിരിക്കും. ഇനി ശമ്പള പരിഷ്‌കരണം 10 വര്‍ഷത്തിന് ശേഷം നടപ്പാക്കും.

മുഴുവന്‍ വനിത ജീവനക്കാര്‍ക്കും ചൈല്‍ഡ് കെയര്‍ അലവന്‍സ് ലഭിക്കുമെന്നു ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. പ്രഖ്യാപിച്ച തീയതിക്കുള്ളില്‍ തന്നെ 11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്ന ശമ്പളക്കരാര്‍ ഒപ്പു വച്ചത്. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തില്‍ കെഎസ്ആര്‍ടിസി സിഎംഡി ബിജുപ്രഭാകറും, ജീവനക്കാരുടെ മൂന്ന് സംഘടനാ പ്രതിനിധികളുമായാണ് കരാറില്‍ ഒപ്പ് വച്ചത്.

Related Articles

Post Your Comments

Back to top button