
ഡല്‍ഹി: 2023-24 ലെ യൂണിയന്‍ ബജറ്റില്‍ രാഷ്ട്രപതിയുടെ വീട്ടുചെലവുകള്‍ക്കായി സര്‍ക്കാര്‍ 36.22 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ ബജറ്റിനെ അപേക്ഷിച്ച് 10 കോടി രൂപ കുറച്ചാണ് ഇത്തവണത്തെ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ഇന്നലെ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് രേഖ പ്രകാരം രാഷ്ട്രപതിയുടെ ഓഫീസിനും മറ്റ് ചെലവുകള്‍ക്കുമായി 90.14 കോടി രൂപ ബജറ്റില്‍ അനുവദിച്ചു.
ആകെ അനുവദിച്ച തുകയില്‍ 60 ലക്ഷം രൂപ രാഷ്ട്രപതിയുടെ ശമ്പളത്തിനും അലവന്‍സുകള്‍ക്കുമായി ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. അതേസമയം, രാഷ്ട്രപതിയുടെ വിവേചനാധികാര ഗ്രാന്റ് ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ശമ്പളം ഉള്‍പ്പെടെ രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റിന് 53.32 കോടി രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്.
കഴിഞ്ഞ ബജറ്റില്‍ വീട്ടുചെലവിനായി 41.68 കോടി രൂപ വകയിരുത്തിയിരുന്നു, ഇത് 2023 സാമ്പത്തിക വര്‍ഷത്തിലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 46.27 കോടി രൂപയായി ഉയര്‍ന്നിരുന്നു. ബജറ്റില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള വിഹിതം 10.05 കോടി രൂപ അതായത് ഏകദേശം 27 ശതമാനം കുറച്ച് 36.22 കോടി രൂപയാക്കിയിട്ടുണ്ട്. അതേസമയം രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റിനുള്ള വിഹിതം കഴിഞ്ഞ ബജറ്റിലെ 37.93 കോടിയില്‍ നിന്ന് 15.39 കോടി രൂപ വര്‍ധിപ്പിച്ച് 53.32 കോടി രൂപയാക്കിയിട്ടുണ്ട്.
Post Your Comments