സാമ്പത്തിക പ്രതിസന്ധി: ശ്രീലങ്കയിലെ സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്
NewsWorldEducation

സാമ്പത്തിക പ്രതിസന്ധി: ശ്രീലങ്കയിലെ സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

കൊളംബോ: അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയില്‍ എല്ലാ സ്‌കൂളുകളും അടുത്ത ആഴ്ച അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. കൊളംബോ നഗര പരിധിയിലെ എല്ലാ സര്‍ക്കാര്‍- സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ സ്‌കൂളുകളും മറ്റ് പ്രവിശ്യകളിലെ പ്രധാന നഗരങ്ങളിലെ സ്‌കൂളുകളും അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വൈദ്യുത പ്രതിസന്ധിയാണ് സ്‌കൂളുകള്‍ അടച്ചിടുന്നതിലേക്ക് നയിച്ചതെന്നാണ് വിവരം. സ്‌കൂളുകള്‍ അടച്ചിടുമെന്ന് ശ്രീലങ്കന്‍ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചതായി ഡെയ്‌ലി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌കൂളുകളോട് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താനാണ് ശ്രീലങ്കന്‍ വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി നിഹാല്‍ രണസിംഗന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

പ്രവൃത്തിദിവസങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ സുഗമമാക്കുന്നതിന് രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ പവര്‍കട്ട് ഉണ്ടാകില്ലെന്ന് ശ്രീലങ്കയിലെ പബ്ലിക് യൂട്ടിലിറ്റി കമ്മീഷന്‍ ഉറപ്പ് നല്‍കിയതായും നിഹാല്‍ രണസിംഗന്‍ പറഞ്ഞു. 1948ല്‍ സ്വാതന്ത്ര്യം നേടിയതിനുശേഷമുണ്ടാകുന്ന സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്.

Related Articles

Post Your Comments

Back to top button