അബുദാബിയില്‍ നടപ്പാതയില്‍ സൈക്കിളും സ്‌കൂട്ടറും ഓടിച്ചാല്‍ 500 ദിര്‍ഹം വരെ പിഴ
GulfNewsWorld

അബുദാബിയില്‍ നടപ്പാതയില്‍ സൈക്കിളും സ്‌കൂട്ടറും ഓടിച്ചാല്‍ 500 ദിര്‍ഹം വരെ പിഴ

അബുദാബി: നടപ്പാതയില്‍ സൈക്കിളും സ്‌കൂട്ടറും ഓടിച്ചാല്‍ 500 ദിര്‍ഹം വരെ പിഴ ഈടാക്കുമെന്ന മുന്നറിയിപ്പുമായി അബുദാബി പോലീസ്. കാല്‍നട യാത്രികര്‍ക്ക് നടക്കാനും ജോഗിംങിനുമായി നിഷ്‌കര്‍ഷിച്ച നടപാതയിലൂടെ സൈക്കിള്‍, ഇലക്ട്രിക് സ്‌കൂട്ടര്‍ യാത്രികള്‍ സഞ്ചരിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നടപടി.

കാല്‍നട യാത്രികരുടെ സുരക്ഷയെ ബാധിക്കുംവിധം അലക്ഷ്യമായും മാന്യതയില്ലാതെയും ഇലക്ട്രിക് സ്‌കൂട്ടറുകളും സൈക്കിളുകളും ഓടിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. സൈകിളുകള്‍ ഓടിക്കുന്നവര്‍ സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അബുദാബി പോലീസ് നിര്‍ദേശിച്ചു. സര്‍വീസ് റോഡുകളിലും സൈക്ലിങ് ട്രാക്കുകളിലും മാത്രമേ സൈക്കിളുകള്‍ ഓടിക്കാവൂ. ജനങ്ങളെ ഇടിക്കാതിരിക്കാന്‍ സൈക്കിളോടിക്കുന്നവര്‍ ശ്രദ്ധിക്കണം. തിരക്കേറിയ ഇടങ്ങളില്‍ സൈക്കിള്‍ ഓടിക്കരുതെന്നും പോലീസ് പറഞ്ഞു.

നിയമം ലംഘിക്കുന്ന സൈകിള്‍, ഇലക്ട്രിക് സ്‌കൂട്ടര്‍ റൈഡര്‍മാര്‍ക്കും സീബ്രലൈനുകളിലൂടെ കാല്‍നടയാത്രികര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ അവസരം നല്‍കാത്ത ഡ്രൈവര്‍മാര്‍ക്കെതിരെയും 200 മുതല്‍ 500 ദിര്‍ഹം വരെ പിഴ ചുമത്തും. ഇതിനുപുറമേ ആറു ബ്ലാക് പോയന്റുകളും ലൈസന്‍സില്‍ ചുമത്തും. രാജ്യത്തെ നിരവധി ക്രോസിങ്ങുകളില്‍ ഡ്രൈവര്‍മാരുടെ നിയമലംഘനം കണ്ടെത്താനായി റഡാറുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

Related Articles

Post Your Comments

Back to top button