പൊതു വിദ്യാഭ്യാസ മേഖലയിൽ കേരളവുമായി സഹകരിക്കാൻ ഫിൻലാൻഡ് വിദ്യാഭ്യാസ വകുപ്പ്
KeralaNews

പൊതു വിദ്യാഭ്യാസ മേഖലയിൽ കേരളവുമായി സഹകരിക്കാൻ ഫിൻലാൻഡ് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയില്‍ കേരളവുമായി സഹകരിക്കാന്‍ ഫിന്‍ലന്‍ഡ് വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ പദ്ധതികളില്‍ പരസ്പര സഹകരണത്തോടെ നവീന ആശയങ്ങള്‍ നടപ്പിലാക്കുകയാണ് ലക്ഷ്യം.ലോക വിദ്യാഭ്യാസ സൂചികയിൽ അക്കാദമിക നിലവാര റാങ്കിംഗിൽ ഒന്നാമതായി നിൽക്കുന്ന ഫിൻലൻഡ് സംഘവുമായി മുഖ്യമന്ത്രി, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവർ കഴിഞ്ഞ ഡിസംബറിൽ ചർച്ചകൾ നടത്തിയിരുന്നു. ‌

യൂണിവേഴ്സ്റ്റി ഓഫ് ഹേല്‍സിന്‍ഘിയിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവികളായ പ്രൊഫ. ടാപ്പിയോ ലേഹ്‌തേരോ, റീക്കാ ഹേ ലീക്കാ, മിന്നാ സാദേ എന്നിവരാണ് കേരളത്തിലെത്തിയത്. കഴിഞ്ഞ ഡിസംബറില്‍ മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും ഫിന്‍ലന്‍ഡ് സംഘവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് രണ്ടാമത്തെ സംഘം എത്തിയത്. ഫിന്നിഷ്‌ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രഗത്ഭരും യൂണിവേഴ്സിറ്റി ഓഫ് ഹേൽ സിംഘിയിലെ വിവിധ ഡിപ്പാർട്ട്മെന്റ് മേധാവികളുമായ പ്രൊഫ. ടാപ്പിയോ ലേഹ്തേരോ, റീക്കാ ഹേ ലീക്കാ, മിന്നാ സാദേ തുടങ്ങിയവരും യൂണിവേഴ്സിറ്റി ഓഫ്‌ ഹെൽ സിംഘിയുടെ ലയ്സൺ ഓഫീസറും മലയാളിയുമായ ഉണ്ണികൃഷ്ണൻ ശ്രീധര കുറുപ്പ് എന്നിവരുമായിട്ടായിരുന്നു പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി എം മുഹമ്മദ് ഹനീഷ് ഐ എ എസ് ന്റെ നേതൃത്വത്തിൽ ചർച്ച നടന്നത്.

Related Articles

Post Your Comments

Back to top button