
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ മുന്‍ കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡിനെതിരെ കേസ്. റാത്തോഡിനൊപ്പം മറ്റൊരു ബിജെപി എംപി സുബ്രത് പതക് എന്നിവര്‍ക്കെതിരെ ഛത്തീസ്ഗഡ് പൊലീസില്‍ പരാതി നല്‍കിയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ വീഡിയോ ഉപയോഗിച്ചാണ് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരണം നടന്നത്. പല ബിജെപി നേതാക്കളും ഇത് ഏറ്റുപിടിച്ചിരുന്നു. ഒരു ഹിന്ദി മാധ്യമമാണ് ഇത് നല്‍കിയതെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ഹിന്ദി മാധ്യമത്തിനെതിരെ കേസ് നല്‍കുമെന്നും കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്.
വയനാട്ടില്‍ എത്തിയ രാഹുല്‍ ഗാന്ധി തന്റെ ഓഫിസ് ആക്രമിച്ചവരോട് ക്ഷമിച്ചിരിക്കുന്നുവെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഉദയ്പൂരില്‍ കനയ്യലാല്‍ എന്നയാളെ കഴുത്തറത്ത് കൊലപ്പെടുത്തിയവരോട് ക്ഷമിച്ചിരിക്കുന്നുവെന്ന തരത്തിലാണ് രാഹുല്‍ പ്രസംഗിച്ചതെന്നായിരുന്നു ദേശീയ തലത്തിലെ വ്യാജ പ്രചാരണം.
വീഡിയോ സമൂഹമാധ്യമങ്ങളിലെത്തിയതിന് പിന്നാലെ റാത്തോഡും സുബ്രത് പതക്കുമൊക്കെ വീഡിയോ പങ്കുവച്ചശേഷം മാപ്പു പറയാന്‍ തയ്യാറായിട്ടില്ലെന്ന് കോണ്‍ഗ്രസ് പറയുന്നു. തുടര്‍ന്നാണ് ഛത്തീസ്ഗഡിലെ ബിലാസ്പൂരില്‍ കോണ്‍ഗ്രസ് പരാതി നല്‍കിയത്. രാജസ്ഥാനില്‍ ഉള്‍പ്പെടെ കൂടുതല്‍ സംസ്ഥാളിലും പരാതിപ്പെട്ടിട്ടുണ്ടെന്ന് പാര്‍ട്ടി വ്യക്തമാക്കി.
Post Your Comments