കോഴിക്കോട് ബസ് സ്റ്റാന്റിന് സമീപത്തെ കെട്ടിടത്തില്‍ തീപിടുത്തം
NewsKerala

കോഴിക്കോട് ബസ് സ്റ്റാന്റിന് സമീപത്തെ കെട്ടിടത്തില്‍ തീപിടുത്തം

കോഴിക്കോട്: കോഴിക്കോട് മാവൂര്‍ റോഡില്‍ മൊഫ്യൂസില്‍ ബസ് സ്റ്റാന്റിന് സമീപം തീപിടുത്തം. ബസ് സ്റ്റാന്റിന് സമീപത്തെ മൂന്ന് നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. അടഞ്ഞു കിടക്കുന്ന മൊബൈല്‍ കടകളില്‍ നിന്നും പുക ഉയരുന്നു. അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമമാരംഭിച്ചു.

Related Articles

Post Your Comments

Back to top button