
കണ്ണൂര്‍: വളപട്ടണം പോലീസ് സ്റ്റേഷന്‍ വളപ്പില്‍ തീപിടിത്തം. വിവിധ കേസുകളില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ കത്തി നശിച്ചു. അഞ്ച് വാഹനങ്ങള്‍ക്കാണ് തീ പിടിച്ചത്. ഇതില്‍ മൂന്നെണ്ണം പൂര്‍ണമായും രണ്ടെണ്ണം ഭാഗികമായും കത്തി നശിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. വാഹനങ്ങള്‍ക്ക് തീ കൊടുത്തതാണെന്ന് സംശയമുണ്ട്. അഗ്‌നിക്കിരയായ വാഹനങ്ങളില്‍ ഒന്ന് കാപ്പ ചുമത്തിയ പ്രതിയുടേതാണ്. പോലീസുകാരനെ കൈയേറ്റം ചെയ്തതിന് ഇയാള്‍ക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.
Post Your Comments