Editor's ChoiceEducationHealthKerala NewsLatest NewsLaw,Local NewsNationalNews

കേരളത്തിലും മെഡിക്കൽ ഫീസിന് തീവെട്ടി കൊള്ള.

തിരുവനന്തപുരം / സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളജുക ളിൽ എംബിബിഎസിന് മാനേജ്മെന്റുകൾ ആവശ്യപ്പെടുന്ന വാർഷിക ഫീസ്എത്രയെന്നറിഞ്ഞു ഡോക്ടർമാരാകാൻ കാത്തിരുന്ന വിദ്യാർത്ഥികളും, രക്ഷിതാക്കളും ഞെട്ടി. മെഡിക്കൽ പഠന രംഗത്ത് തമിഴ്‌നാട്ടിലും, കർണാടക ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലും തുടരുന്ന തീവെട്ടി കൊള്ള കേരളത്തിലും എത്തിയിരിക്കുന്നു എന്നാണ് രക്ഷിതാക്കൾ ആക്ഷേപം ഉന്നയിക്കുന്നത്. സംസ്ഥാനത്തെ 10 സ്വാശ്രയ മെഡിക്കൽ കോളജുകളിൽ എംബിബിഎസിനു മാനേജ്മെന്റുകൾ ആവശ്യപ്പെടുന്ന വാർഷിക ഫീസ് ഹൈക്കോടതി നിർദേശപ്രകാരം പ്രവേശനപരീക്ഷാ കമ്മിഷണർ വിജ്ഞാപനം ചെയ്തതോടെയാണ് കേരളത്തിലെ തീവെട്ടി കൊള്ളയുടെ കഥ കൂടി പുറം ലോകം അറിഞ്ഞിരിക്കുന്നത്. മെറിറ്റ് സീറ്റിൽ പ്രവേശനം നേടുന്നവർക്ക് 11 മുതൽ 22 ലക്ഷം രൂപയും എൻആർഐ സീറ്റിൽ പ്രവേശനം നേടുന്നവർക്ക് 20 മുതൽ 30 ലക്ഷം രൂപ വരെയുമാണ് ഫീസ്. ജസ്റ്റിസ് ആർ.രാജേന്ദ്രബാബു കമ്മിറ്റി പ്രഖ്യാപിച്ചതിന്റെ മൂന്നിരട്ടി വരെ വരും ഇതെന്നാണ് ഞെട്ടിക്കുന്ന യാഥാർഥ്യം. ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ച ഫീസ് അനുസരിച്ച് മെഡിക്കൽ ഓപ്ഷൻ നൽകി അലോട്മെന്റിനു കാത്തിരുന്ന കേരളത്തിലെ വിദ്യാർഥികൾ തീർത്തും പ്രതിസന്ധിയിലായിരിക്കുകയാണ്. രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ചതിന്റെ ഇരട്ടിയും മൂന്നിരട്ടിയും വരെയാണ് ഇപ്പോൾ ഫീസ് ഈടാക്കാൻ ഇരിക്കുന്നത്. മെച്ചപ്പെട്ട റാങ്കുള്ള പലർക്കും എംബിബിഎസ് പഠനം എന്നത് വെറുമൊരു സ്വപ്നം മാത്രമായി മാറുന്ന സ്ഥിതി വിശേഷമാണ് ഉള്ളത്.
മാനേജ്മെന്റുകൾ ആവശ്യപ്പെടുന്ന ഫീസ് വിദ്യാർഥികളെ അറിയിക്ക ണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാന ത്തിലാണു ഫീസ് വിവരം വെളിപ്പെടുത്തപ്പെടുന്നത്. കോടതിയുടെയോ കോടതി ചുമതലപ്പെടുത്തുന്ന അധികാരികളുടെയോ അന്തിമവിധി പ്രകാരമാ യിരിക്കും ഈ വർഷത്തെ ഫീസ്. വർധനയുണ്ടായാൽ ആ തുക അടയ്ക്കാൻ വിദ്യാർഥികൾ ബാധ്യസ്ഥരാണ് എന്നതാണ് ഇക്കാര്യ ത്തിൽ മുഖ്യമായുള്ളത്.
ഫീസ് വിവരം പുറത്തു വിട്ടതോടെ നടക്കാനിരുന്ന മെഡിക്കൽ അലോട്മെന്റ് മാറ്റിവച്ചിരിക്കുകയാണ്. പുതിയ തീയതി ഇതെന്നും അറിയിച്ചിട്ടില്ല. ഫീസ് വർധിച്ചാൽ പല വിദ്യാർഥികൾക്കും പഴയ ഓപ്ഷൻ അനുസരിച്ചു പഠിക്കാൻ കഴില്ല എന്നതാണ് മുഖ്യമാകുന്നത്. അവർക്കു വീണ്ടും ഓപ്ഷൻ നൽകാൻ അവസരം നൽകുമോയെന്നും ഉറപ്പില്ല.കേരളത്തിൽ ഈവർഷം പ്രവേശനം നടത്തുന്ന 19 സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പത്തിടത്ത് ആവശ്യപ്പെടുന്ന ഫീസാണ് തിങ്കളാഴ്ച പ്രസിദ്ധീകരിച്ചത്. മറ്റ് 9 കോളജുകൾ ആവശ്യപ്പെടുന്ന ഫീസ് വിവരം വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഈ കോളേജുകളിലും, കോടതിയുടെ വ്യവസ്ഥകൾ ബാധകമായിരിക്കും എന്ന് പ്രവേശന പരീക്ഷാ കമ്മിഷണർ അറിയിച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button