മാലദ്വീപില്‍ തീപിടിത്തം; ഒന്‍പത് ഇന്ത്യക്കാര്‍ അടക്കം പത്തുപേര്‍ മരിച്ചു
NewsWorld

മാലദ്വീപില്‍ തീപിടിത്തം; ഒന്‍പത് ഇന്ത്യക്കാര്‍ അടക്കം പത്തുപേര്‍ മരിച്ചു

മാലി: മാലദ്വീപില്‍ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ പത്ത് പേര്‍ മരിച്ചു. ഇതില്‍ ഒന്‍പത് പേര്‍ ഇന്ത്യക്കാരാണ്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രികളിലേക്ക് മാറ്റി. തൊഴിലാളികളുടെ പാര്‍പ്പിടങ്ങളില്‍ തീപടര്‍ന്നാണ് അപകടമുണ്ടായത്.

കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ നന്നാക്കുന്ന ഗ്യാരേജില്‍ നിന്നാണ് തീ ഉയര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. നാലുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്.

Related Articles

Post Your Comments

Back to top button