പടക്കശാലയ്ക്ക് തീപിടിച്ചു; അഞ്ച് മരണം, 10 പേര്‍ക്ക് പരിക്ക്
NewsNational

പടക്കശാലയ്ക്ക് തീപിടിച്ചു; അഞ്ച് മരണം, 10 പേര്‍ക്ക് പരിക്ക്

ചെന്നൈ: തമിഴ്നാട്ടിലെ മധുരയില്‍ പടക്കശാലയ്ക്ക് തീപിടിച്ച് അഞ്ച് പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. സ്‌ഫോടനത്തില്‍ പടക്ക നിര്‍മ്മാണശാല പൂര്‍ണമായും തകര്‍ന്നു.

തൊഴിലാളികള്‍ ജോലി ചെയ്യവേയാണ് തീപിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. സ്ഥലത്ത് പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

Related Articles

Post Your Comments

Back to top button